ഒമാനില്‍ 167 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം

By Web Team  |  First Published Jan 27, 2021, 9:03 PM IST

രാജ്യത്ത് ഇതുവരെ 1,33,574 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,26,486 പേരും രോഗമുക്തരായിട്ടുണ്ട്. 1525 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 

oman reports 167  new covid cases and one death

മസ്‍കത്ത്: ഒമാനില്‍ 167 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെടുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 1,33,574 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,26,486 പേരും രോഗമുക്തരായിട്ടുണ്ട്. 1525 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 95 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 93 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 26 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കുന്നു.

Latest Videos

vuukle one pixel image
click me!