ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് കേടുവരുത്തി; വീഡിയോ പരിശോധിച്ചതോടെ കുടുങ്ങി, റിയാദിൽ രണ്ടുപേർ പിടിയിൽ

By Web Desk  |  First Published Jan 1, 2025, 6:51 PM IST

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ സുരക്ഷ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്തതായും പരിശോധനയില്‍ കണ്ടെത്തി. 


റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ ഒരു ബസ് വെയിറ്റിങ് സ്റ്റേഷന് കേടുവരുത്തിയ രണ്ടുപേർ പിടിയിൽ. യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രത്തിലെ സുരക്ഷ ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നതായുള്ള വീഡിയോയിൽ നിന്ന് തിരിച്ചറിഞ്ഞ രണ്ട് പേരെയാണ് റിയാദ് മേഖല പൊലീസ് അറസ്റ്റ് ചെയ്തത്. 

വീഡിയോ ഷൂട്ട് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു. എല്ലാവരും സുരക്ഷാ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണം. പൊതുസ്വത്ത് നശിപ്പിക്കുകയോ അതിന്മേൽ അതിക്രമം കാണിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. അവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്നും പൊതുസുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി.

Latest Videos

Read Also -  സൗദി അറേബ്യയിൽ റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾ പകുതിയായി കുറഞ്ഞു; വെളിപ്പെടുത്തി ട്രാഫിക് വകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!