പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ; നിരക്കുകൾ പ്രാബല്യത്തിൽ

By Web Desk  |  First Published Jan 1, 2025, 6:40 PM IST

എല്ലാ മാസവും പുതുക്കിയ ഇന്ധന വില  പ്രഖ്യാപിക്കാറുണ്ട്. 


അബുദാബി: യുഎഇയില്‍ ജനുവരി മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസൽ വിലയില്‍ മാറ്റമില്ല.

ഡിസംബര്‍ മാസത്തിലെ അതേ വില തന്നെ ജനുവരിയിലും തുടരും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹമാണ് വില. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.50 ദിര്‍ഹമാണ് നിരക്ക്. ഇ-പ്ലസ് പെട്രോള്‍ ലിറ്ററിന് 2.43 ദിര്‍ഹവും ഡീസലിന് 2.68 ദിര്‍ഹവുമാണ് വില. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് എല്ലാ മാസവും പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിക്കുന്നത്. 

Latest Videos

Read Also - തുടങ്ങിയിട്ട് രണ്ട് മാസം, സന്ദർശകർ ഒഴുകിയെത്തി; റിയാദ് സീസണിലെത്തിയത് 1.3 കോടി പേർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!