മസ്കത്ത് ശിവക്ഷേത്രത്തില്‍ ഇത്തവണ മഹാശിവരാത്രി ആഘോഷമില്ല

By Web Team  |  First Published Feb 13, 2020, 12:59 PM IST

സര്‍ക്കാറിന്റെ നിര്‍ദേശവും രാജ്യത്തിന്റെ പാരമ്പര്യവും കണക്കിലെടുത്ത് ഇത്തവണ മഹാശിവരാത്രി ആഘോഷം ഉണ്ടാകില്ലെന്നാണ് ഹിന്ദു ടെമ്പിള്‍ മാനേജ്‍മെന്റ് അറിയിച്ചിരിക്കുന്നത്. അധികൃതരുടെ നിര്‍ദേശമനുസരിച്ച് ഫെബ്രുവരി 21, 22 തീയ്യതികളില്‍ ക്ഷേത്രം അടച്ചിടും. 


മസ്‍കത്ത്: മസ്‍കത്തിലെ ശിവക്ഷേത്രത്തില്‍ ഈ വര്‍ഷം മഹാശിവരാത്രി ആഘോഷമുണ്ടാകില്ലെന്ന് മാനേജ്‍മെന്റ് ഓഫ് ഹിന്ദു ടെമ്പിള്‍ അറിയിച്ചു. ശിവരാത്രി ആഘോഷം നടക്കേണ്ടിയിരുന്ന ഫെബ്രുവരി 21നും പിറ്റേദിവസവും ക്ഷേത്രം അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണിത്. അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്‍ദിന്റെ നിര്യാണത്തില്‍ ഒമാനിലെ ഭരണകൂടത്തിനും ജനങ്ങള്‍ക്കുമൊപ്പം തങ്ങളും അനുശോചനം രേഖപ്പെടുത്തുന്നതായി മാനേജ്‍മെന്റ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

സര്‍ക്കാറിന്റെ നിര്‍ദേശവും രാജ്യത്തിന്റെ പാരമ്പര്യവും കണക്കിലെടുത്ത് ഇത്തവണ മഹാശിവരാത്രി ആഘോഷം ഉണ്ടാകില്ലെന്നാണ് ഹിന്ദു ടെമ്പിള്‍ മാനേജ്‍മെന്റ് അറിയിച്ചിരിക്കുന്നത്. അധികൃതരുടെ നിര്‍ദേശമനുസരിച്ച് ഫെബ്രുവരി 21, 22 തീയ്യതികളില്‍ ക്ഷേത്രം അടച്ചിടും. ഈ ദിവസങ്ങളില്‍ ക്ഷേത്ര സന്ദര്‍ശനം ഒഴിവാക്കണം. ഫെബ്രുവരി 23ന് ക്ഷേത്രം വീണ്ടും തുറക്കും. വിശ്വാസികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും അറിയിപ്പില്‍ പറയുന്നു. 

Latest Videos

ജനുവരി 10ന് അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്‍ദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ദുഃഖാചരണം ഒരുമാസം പിന്നിടുകയാണ്. 

click me!