മത്സ്യബന്ധന നിയമം ലംഘിച്ച ഒമ്പത് പ്രവാസികള്‍ ഒമാനിൽ അറസ്റ്റില്‍

By Web TeamFirst Published Dec 30, 2023, 7:35 PM IST
Highlights

നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു.

മസ്‌കറ്റ്: ഒമാനില്‍ മത്സ്യബന്ധന നിയമം ലംഘിച്ചതിന് ഒമ്പത് പ്രവാസികള്‍ അറസ്റ്റില്‍. അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ, ഫി​ഷ​റീ​സ്, വാ​ട്ട​ർ റി​സോ​ഴ്‌​സ​സ്, കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് മാ​ഹൂ​ത്ത്​ വി​ലാ​യ​ത്തി​ൽ​ നി​ന്നാ​ണ് ഇവരെ​ പി​ടി​കൂ​ടിയ​ത്. നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​ന​ട​പ​ടികൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അതേസമയം ഒമാനിലേക്ക് സമുദ്ര മാർഗം നുഴഞ്ഞു  കയറുവാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പൊലീസ് കോസ്റ്റൽ ഗാർഡിന്റെ പിടിയിലായിരുന്നു. മസ്കറ്റ് ഗവർണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്. ഇരുപത്തിയെട്ട് പേരെയാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ പറയുന്നു. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Latest Videos

Read Also -  സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി; 125 കിലോമീറ്ററിൽ നിക്ഷേപം

 പരിശോധനയിൽ കണ്ടെത്തിയത് 30 കിലോ ഹാഷിഷും 2000 ലഹരി ഗുളികകളും; ഒരാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കൈവശം വെച്ച ഒരാൾ അറസ്റ്റിൽ. ടെറിറ്റോറിയൽ വാട്ടേഴ്സിലൂടെ രാജ്യത്തേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് നാർക്കോട്ടിക് കൺട്രോളിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടികൂടിയത്.

കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 30 കിലോ ഹാഷിഷും 2000 ലിറിക്ക ഗുളികകളും സഹിതമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കടത്ത് ലക്ഷ്യമിട്ടാണ് ഇവ കൈവശം വച്ചതെന്ന് പ്രതി സമ്മതിച്ചു. തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

click me!