ഡോ. ടെസ്സി തോമസിന് മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്‍റെ സാംസ്‌കാരിക അവാര്‍ഡ്

By Web TeamFirst Published Oct 3, 2024, 6:47 PM IST
Highlights

മലയാള വിഭാഗത്തിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഒക്ടോബര്‍ നാലിന്   വെള്ളിയാഴ്ച അല്‍ ഫെലാജ് ലേ ഗ്രാന്‍ഡ് ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കണ്‍വീനര്‍ അജിത് വാസുദേവൻ  സാംസ്‌കാരിക അവാര്‍ഡ് ഡോ. ടെസ്സി തോമസിന് സമ്മാനിക്കും.

മസ്കറ്റ്: ഇന്ത്യയുടെ മിസൈൽ വനിത ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസിന് ഈ വര്‍ഷത്തെ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ സാംസ്‌കാരിക അവാര്‍ഡ്. മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം കണ്‍വീനര്‍ അജിത് വാസുദേവന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ശാസ്ത്രവും സാങ്കേതികതയും ഉപയോഗിച്ച് ഇന്ത്യയുടെ സംരക്ഷണശേഷി വർദ്ധിപ്പിക്കാൻ  നടത്തിയ പരിശ്രമങ്ങളും അഗ്നി, പരവീഴ്ച, നാഗി തുടങ്ങിയ ആധുനിക മിസൈലുകൾ വികസിപ്പിക്കുന്നതിൽ ശാസ്ത്രീയമായ മുന്നേറ്റങ്ങൾ നടത്തിയത് പരിഗണിച്ചും സ്ത്രീ ശാക്തീകരണം, വിദ്യാർത്ഥികൾക്കായി ശാസ്ത്രവും സാങ്കേതികവും പ്രോത്സാഹിപ്പിക്കുന്നതിലും ഡോ. ടെസ്സി തോമസ് നൽകിയിട്ടുള്ള പങ്കുകൾ പരിഗണിച്ചുമാണ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് കണ്‍വീനര്‍ അജിത് വാസുദേവൻ പറഞ്ഞു.

Latest Videos

മലയാള വിഭാഗത്തിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഒക്ടോബര്‍ നാലിന്   വെള്ളിയാഴ്ച അല്‍ ഫെലാജ് ലേ ഗ്രാന്‍ഡ് ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കണ്‍വീനര്‍ അജിത് വാസുദേവൻ  സാംസ്‌കാരിക അവാര്‍ഡ് ഡോ. ടെസ്സി തോമസിന് സമ്മാനിക്കും. അവാര്‍ഡ് ദാനത്തോട് അനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍  മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയർമാൻ  ബാബു രാജേന്ദ്രനും പങ്കെടുക്കും.

കലാ സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍  കാഴ്ചവെക്കുന്ന അതുല്യ പ്രതിഭകള്‍ക്ക്  ഓണാഘോഷങ്ങളുടെ ഭാഗമായി 1996 മുതല്‍  തുടര്‍ച്ചയായി മലയാള വിഭാഗം നല്‍കി വരുന്നതാണ് കലാ സാംസ്‌കാരിക അവാര്‍ഡ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!