പഠന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കണക്കുകള്‍ പ്രവാസികളെയും ആശങ്കപ്പെടുത്തുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദ്രോഗങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയതായി ഹാര്‍ട്ട് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. റാഷിദ് അല്‍ അവിഷ്. 2023 മെയ് 15 മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവാണ് പഠനത്തിന് വിധേയമാക്കിയത്. പ്രവാസികള്‍ക്കും ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
7,600 ഹൃദ്രോഗ, സ്ട്രോക്ക് കേസുകളാണ് കണ്ടെത്തിയത്. 7,600 കേസുകളില്‍ 6,239 എണ്ണവും പുരുഷന്മാരിലാണ്, 82 ശതമാനം പുരുഷന്മാരും, 18 ശതമാനം സ്ത്രീകളും. ഹൃദയാഘാതമുണ്ടായവരില്‍ 43 ശതമാനം പേരും പുകവലി പതിവാക്കിയവരാണ്. 13 ശതമാനം പേര്‍ മുമ്പ് പുകവലിച്ചിരുന്നവരാണ്. എന്നാല്‍ മറ്റൊരു വിവരം ആണ് പ്രവാസികളെ ആശങ്കപ്പെടുത്തുന്നത്. 5,396 കേസുകള്‍, ഏകദേശം 71 ശതമാനവും പ്രവാസികളാണ്. 29 ശതമാനം കുവൈത്ത് പൗരന്മാരുമാണ്. മരണ നിരക്ക് 1.9 ശതമാനമാണ്.
undefined
പഠനമനുസരിച്ച് ഹൃദയാഘാതം ബാധിച്ച രോഗികളില്‍ പകുതിയിലധികം പേര്‍ക്കും പ്രമേഹം കണ്ടെത്തിയതായും ശരാശരി പ്രായം 56 വയസ്സാണെന്നും സര്‍വേ വ്യക്തമാക്കുന്നു. ജീവിത ശൈലിയാണ് രോഗത്തിലേക്ക് നയിക്കുന്നതിലെ പ്രധാന ഘടകം. ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു ഹാര്‍ട്ട് അസോസിയേഷന്‍ 2023 മെയ് 15 മുതല്‍ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഹൃദയാഘാതം സംഭവിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം