കേരള സർക്കാർ നൽകിയ നിര്‍ദ്ദേശമനുസരിച്ച് കൊവിഡ് 19 പരിശോധന ചാർട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവർക്ക് മാത്രമേ ബാധകമാകൂ. എന്നാൽ വന്ദേ ഭാരത് ദൗത്യത്തിലുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമല്ലെന്നും മസ്കറ്റ് ഇന്ത്യൻ എംബസി വ്യക്തമാക്കി.
മസ്കറ്റ്: ചാർട്ടേഡ് വിമാനങ്ങളിൽ ഒമാനിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന യാത്രക്കാർക്ക് ജൂൺ 20 മുതൽ നിർബന്ധമായും കൊവിഡ് 19 പരിശോധന നടത്തേണ്ടി വരുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു. ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് കൊവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള കേരള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മസ്കറ്റ് ഇന്ത്യൻ എംബസിയുടെ ഈ അറിയിപ്പ്.
കേരള സർക്കാർ നൽകിയ നിര്‍ദ്ദേശമനുസരിച്ച് കൊവിഡ് 19 പരിശോധന ചാർട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവർക്ക് മാത്രമേ ബാധകമാകൂ. എന്നാൽ വന്ദേ ഭാരത് ദൗത്യത്തിലുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമല്ലെന്നും മസ്കറ്റ് ഇന്ത്യൻ എംബസി വ്യക്തമാക്കി. പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്ന സാമൂഹിക സംഘടനകളും പ്രവർത്തകരും കൊവിഡ് 19 പരിശോധന സർട്ടിഫിക്കറ്റുകൾ യാത്രക്കാർ കൈവശം സൂക്ഷിക്കാന്‍ നിർദ്ദേശിക്കണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
undefined
സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ മാസം 20 മുതല്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചിരുന്നു. സൗദി ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റിലാണ് പുതിയ നിര്‍ദ്ദേശത്തെ സംബന്ധിച്ച് അറിയിപ്പുള്ളത്.
കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈവശം വെക്കണമെന്നും എംബസി അറിയിപ്പില്‍ പറയുന്നു. പൊതുവായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള നിബന്ധനകള്‍ക്കൊപ്പമാണ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വേണ്ടി പ്രത്യേക നിബന്ധന കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് കൊവിഡ് പരിശോധന സൗദിയിൽ നടത്തണമെന്ന് നിർദ്ദേശമില്ല.