മദീന പള്ളിയിൽ നമസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി തീർത്ഥാടകൻ മരിച്ചു

By Web TeamFirst Published Feb 10, 2024, 6:16 PM IST
Highlights

തിങ്കളാഴ്ച മദീന മസ്ജിദുന്നബവിയിൽ നമസ്‌കരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ബന്ധുക്കളും മറ്റും ചേർന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചിരുന്നു.

റിയാദ്: മദീന പ്രവാചക പള്ളിയിൽ നമസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി തീർത്ഥാടകൻ മരിച്ചു. ഖത്തറിൽ നിന്ന് കുടുംബത്തോടൊപ്പം തീർഥാടനത്തിനെത്തിയ കൊല്ലം ബീച്ച് റോഡ് സലിം ഹോട്ടലിലെ കാഷ്യർ ആയിരുന്ന സലിം മൻസിലിൽ ബഷീർ അഹമ്മദ് എന്ന സലിം (69) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. 

ഖത്തറിലുള്ള മകൻ ഡോ. മുഹമ്മദ് ഹുസൈെൻറ അടുത്തേക്ക് സന്ദർശന വിസയിലെത്തിയ സലിം കുടുംബത്തോടൊപ്പം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിലായിരുന്നു. തിങ്കളാഴ്ച മദീന മസ്ജിദുന്നബവിയിൽ നമസ്‌കരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ബന്ധുക്കളും മറ്റും ചേർന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്‌സയിൽ കഴിയുന്നതിനിടയിലാണ് മരണം.

Latest Videos

Read Also - വൻ ഓഫര്‍, ടിക്കറ്റ് നിരക്കിനെ കുറിച്ച് ടെൻഷൻ വേണ്ട; ചുരുങ്ങിയ ചെലവിൽ അമേരിക്ക വരെ പോകാം! പാഴാക്കല്ലേ ഈ അവസരം

ഭാര്യ താജുന്നീസ ബീവിയും ഖത്തറിലുള്ള മകൻ ഡോ. മുഹമ്മദ് ഹുസൈനും കുടുംബവും കൂടെയുണ്ട്. മറ്റു മക്കളായ മുഹമ്മദ് സുൽഫീക്കർ (അയ് ദാൻ ഗ്ലോബൽ, കൊല്ലം), മുഹമ്മദ് നൗഫൽ ( ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ) എന്നിവർ അടുത്ത ദിവസം നാട്ടിൽ നിന്ന് മദീനയിലെത്തുമെന്നും, ശേഷം മൃതദേഹം വെള്ളിയാഴ്ച മദീനയിൽ തന്നെ ഖബറടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. സഹോദരങ്ങൾ: അഹ്ദ് കബീർ, താജ്മൽ ഹുസൈൻ, മഹ്റുന്നിസ, നൂർജഹാൻ, പരേതയായ ജമീല. മരുമക്കൾ: സിസ്‌ന സുൽഫി, തസ്‌നീം നൗഫൽ, ഫിർദൗസ് ഹുസൈൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!