താമസസ്ഥലത്ത് കുഴഞ്ഞുവീണു; സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ മലയാളി മദീനയിൽ നിര്യാതയായി

By Web TeamFirst Published Feb 6, 2024, 4:41 PM IST
Highlights

മദീനയിലെ താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയും മരിക്കുകയുമായിരുന്നു.

റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ  ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മദീനയിൽ നിര്യാതയായി. ചന്ദ പേട്ട സ്വദേശിനി ഫാത്തിമ മൻസിലിൽ സാലിമ (75) ആണ് മരിച്ചത്. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു.

മദീനയിലെ താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയും മരിക്കുകയുമായിരുന്നു. മക്കൾ: അഹജ, ബേനസീർ, അക്ബർ അലി, ഹക്കീം. മരണാന്തര നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി. നിയമസഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫയർ വിങ് കോഓഡിനേറ്റർ ശഫീഖ്‌ മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു.

Latest Videos

Read Also -  22 ലക്ഷം സ്വന്തം പോക്കറ്റിലാക്കാം, ചെയ്യേണ്ടത് ചെറിയൊരു പണി മാത്രം! ദാ ഇതിനെ ഒന്ന് കണ്ടെത്തി കൊടുക്കണം

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി അഹമ്മദ് കോയ (52) ആണ് ദമ്മാമിലെ ആശുപത്രിയിൽ മരിച്ചത്. 

കഴിഞ്ഞ ബുധനാഴ്ചയാണ് താമസസ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റത്. അപകടം സംഭവിക്കുമ്പോൾ അഹമ്മദ് കോയ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അപകടം നടന്നയുടൻ അഗ്നിശമന സേനയെത്തി തീയണച്ചു. ഗുരുതര പൊള്ളേലറ്റ അദ്ദേഹത്തെ ജുബൈലിലെ മുവാസാത്ത് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ദമ്മാമിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ചയാണ് അന്ത്യം സംഭവിച്ചത്. നാട്ടിൽ നിന്ന് മകൻ എത്തിയാലുടൻ മൃതദേഹം സൗദിയിൽ ഖബറടക്കും. തീപിടിത്തത്തിൽ അഹമ്മദ് കോയയുടെ പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ മുറിയിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും കത്തി നശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!