സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ തീർഥാടക മദീനയിൽ നിര്യാതയായി

By Web TeamFirst Published Jan 31, 2024, 3:35 PM IST
Highlights

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഉടൻ മരണം സംഭവിച്ചു.

റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മദീനയിൽ നിര്യാതയായി. ചെർപ്പുളശ്ശേരി എളിയപ്പാട്ട സ്വദേശിനി കൂടമംഗലം ബീവിക്കുട്ടി (77) ആണ് മരിച്ചത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഉടൻ മരണം സംഭവിച്ചു.

മരണസമയത്ത് മക്കൾ കൂടെയുണ്ടായിരുന്നു. ഭർത്താവ്: പരേതനായ അലവി, മക്കൾ: ആസിയ, ഹംസ, നഫീസ, സുഹറ, ഖദീജ. മരണാന്തര നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കി. നിയമ സഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫയർ വിങ് കോഓഡിനേറ്റർ ഷഫീഖ്‌ മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു.

Latest Videos

Read Also -  ലഗേജിൽ അബദ്ധത്തിൽ പെട്ടു പോയെന്ന് വാദം; നിഷേധിച്ച് കോടതി, 25കാരനായ യുവാവിന് 'എട്ടിന്‍റെ പണി', വൻ തുക പിഴ

അജ്ഞാത വാഹനം സൈക്കിളിൽ ഇടിച്ച് പ്രവാസി മരിച്ചു; അഞ്ച് വർഷമായി നാട്ടിൽ പോയിട്ടില്ലാത്ത യുവാവിന് ദാരുണാന്ത്യം

റിയാദ്:  അജ്ഞാത വാഹനം സൈക്കിളിൽ ഇടിച്ച് ഇന്ത്യൻ യുവാവ് റിയാദിൽ മരിച്ചു. ജോലി സ്ഥലത്തേക്ക് സൈക്കിളിൽ പോകുകയായിരുന്ന ശഹറൻപൂർ സ്വദേശി മുഹമ്മദ് മുസ്ഖുറാൻ (32) ആണ് റിയാദ് എക്സിറ്റ് 10ൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ അജ്ഞാത വാഹനമിടിച്ചാണ് അപകടം. 

സംഭവസ്ഥലത്ത് വെച്ചു തന്നെ മുഹമ്മദ് മുസ്ഖുറാൻ മരിച്ചു. മഹരർ - ഖുർഷിദ ദമ്പതികളുടെ മകനാണ്. റിയാദിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അഞ്ച് വർഷമായി നാട്ടിൽ പോയിട്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികൾ രംഗത്തുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!