ഖത്തറില്‍ മലയാളി വനിത വാഹനാപകടത്തില്‍ മരിച്ചു

By Web TeamFirst Published Feb 4, 2024, 1:52 PM IST
Highlights

ഖത്തറിലുള്ള മകളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇവര്‍.

ദോഹ: മലയാളി വനിത ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിനിയായ പൊന്മാടത്ത് സുഹറ (62) ആണ് മരിച്ചത്. പരേതനായ കെ കുഞ്ഞായിന്‍ കോയയുടെ ഭാര്യയാണ്. അല്‍ വക്റയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വാഹനം ഇടിച്ച് മരിച്ചത്.

ഖത്തറിലുള്ള മകളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. പരേതനായ സക്കാത്ത് വീട് അബൂബക്കര്‍ കോയയുടെയും പൊന്മാടത്ത് ബീവിയുടെയും മകളാണ്. മക്കൾ: കെ . സീന (ഹിമായത്ത് സ്കൂൾ ടീച്ചർ), കെ. ഷമീർ, കെ. സുനിത ( കോഴിക്കോട് കോർപ്പറേഷൻ), കെ. ശബ്‌നം അബ്ദുൽ അസീസ് ( അധ്യപിക ഭവൻസ് പബ്ലിക് സ്കൂൾ, ദോഹ) മരുമക്കൾ: വലിയകത്ത് യാസിദ് മുഹമ്മദ് (കള്ളിയത്ത് ടി.എം. ടി) പാറ്റയിൽ സലിം ( കാരന്തൂർ മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ) മാറാത്ത് അബ്ദുൾ അസീസ് (ഖത്തർ).

Latest Videos

Read Also -  ബമ്പറടിച്ചത് മലയാളിക്ക്; ബിഗ് ടിക്കറ്റില്‍ 33 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി

കുടുംബത്തോടെ അവധി ആഘോഷിക്കാൻ പോയി, വാഹനം മറിഞ്ഞ് മലയാളി ബാലിക മരിച്ചു

റിയാദ്: അവധി ആഘോഷിക്കാൻ മലയാളി കുടുബം ഒന്നിച്ച് യാത്ര ചെയ്ത വാഹനം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസക്ക് സമീപം മരുഭൂമിയിൽ മറിഞ്ഞ് എട്ടുവയസുകാരി മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട്‌ ജംഷീര്‍ -റമീസ ദമ്പതികളുടെ മകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഐറിന്‍ ജാന്‍ (8) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം. 

വൈകിട്ട് ജംഷീറിെൻറ കുടുംബം ദമ്മാമില്‍ നിന്നും സുഹൃത്തുക്കളായ മറ്റു രണ്ടു കുടുംബങ്ങള്‍ക്കൊപ്പം അൽഹസയിലേക്ക് പോകുന്നതനിടെയാണ് അപകടം. വാരാന്ത്യ അവധി ആഘോഷിക്കാൻ പോകുകയായിരുന്നു സംഘം. രണ്ട്  വാഹനങ്ങളിലായിരുന്നു യാത്ര. അല്‍ ഉഖൈര്‍ എന്ന സ്ഥലത്ത് വെച്ച് മരിച്ച കുട്ടിയടക്കം സഞ്ചരിച്ച ലാന്‍ഡ്‌ ക്രൂയിസര്‍ മറിയുകയായിരുന്നു. പൊലീസ് എത്തി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഐറിന്‍ ജാെൻറ ജീവൻ രക്ഷിക്കാനായില്ല. അപകട കാരണം അറിവായിട്ടില്ല.

ഐറിന്‍ ജാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മറ്റു കുട്ടികളടക്കം ആ വാഹനത്തിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ദമ്മാമിലെ ദാഇം എക്യുപ്മെൻറ് റെൻറല്‍ കമ്പനിയില്‍ ഡയറക്ടറായ ജംഷീറിെൻറ മൂത്തമകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ എമിന്‍ ജാനും ഇതേ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നു. അൽഹസ ഉംറാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി ജനസേവന വിഭാഗം ചുമതലയുള്ള സുൽഫിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

click me!