അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനം; സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് അമീര്‍

By Web TeamFirst Published Feb 1, 2024, 5:45 PM IST
Highlights

സൽമാൻ രാജാവിനെ കണ്ടതിൽ കുവൈത്ത് അമീർ സന്തോഷം പ്രകടിപ്പിച്ചു. സ്വീകരണ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത സാഹോദര്യ ബന്ധങ്ങൾ അവലോകനം ചെയ്തു.

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവും കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽഅഹമ്മദ് അൽജാബർ അൽസബാഹും കൂടിക്കാഴ്ച നടത്തി. റിയാദിലെ അൽഅർഗ കൊട്ടാരത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻറെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. കൊട്ടാരത്തിലെത്തിയ കുവൈത്ത് അമീറിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സൽമാൻ രാജാവ് സ്വാഗതം ചെയ്തു. 

സൽമാൻ രാജാവിനെ കണ്ടതിൽ കുവൈത്ത് അമീർ സന്തോഷം പ്രകടിപ്പിച്ചു. സ്വീകരണ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത സാഹോദര്യ ബന്ധങ്ങൾ അവലോകനം ചെയ്തു. സ്വീകരണച്ചടങ്ങിൽ സഹമന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് പങ്കെടുത്തു. ചൊവ്വാഴ്ച വൈകീട്ടാണ് കുവൈത്ത് അമീർ ഒൗദ്യോഗിക സന്ദർശനാർഥം റിയാദിലെത്തിയത്. അധികാരമേറ്റതിന് ശേഷമുള്ള കുവൈത്ത് അമീറിൻറെ ആദ്യ വിദേശ സന്ദർശനമാണിത്. കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള ശൈഖ് മിശ്അൽ അൽഅഹമ്മദ് അൽജാബർ അൽസബാഹിെൻറ ആദ്യ വിദേശയാത്രയാണ് സൗദി അറേബ്യയിലേക്ക് നടത്തിയത്. ചൊവ്വാഴ്ച രാത്രി റിയാദിലെത്തിയ അദ്ദേഹത്തെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. ഇന്ന് പര്യടനം പൂർത്തിയാക്കി കുവൈത്തിലേക്ക് മടങ്ങും.

Latest Videos

Read Also - ശൈഖ് മുഹമ്മദ് നല്‍കിയ 27 ഏക്കറില്‍ കൂറ്റന്‍ ഹിന്ദു ക്ഷേത്രം, ഉദ്ഘാടനം മോദി; വിസ്മയമായി ബാപ്സ് ഹിന്ദു മന്ദിര്‍

സൗദിയിലെ സുപ്രധാന പുരാവസ്തു മേഖലയായ അൽഉലയുടെ മേധാവിയായി വനിത

റിയാദ്: സൗദി അറേബ്യയിലെ സുപ്രധാന പുരാവസ്തു മേഖലയായ അൽഉലയുടെ ഭരണനിർവഹണ സ്ഥാപനമായ അൽഉല റോയൽ കമ്മീഷൻറെ പുതിയ സി.ഇ.ഒയായി സൗദി വനിത അബീർ അൽഅഖ്ലിനെ നിയമിച്ചു. അധികാര ദുർവിനിയോഗവും അഴിമതിയും കണ്ടെത്തിയതിനെ തുടർന്ന് സ്ഥാനഭ്രഷ്ടനാക്കിയ മുൻ സി.ഇ.ഒ അംറ് ബിൻ സ്വാലിഹ് അബ്ദുൽറഹ്മാൻ അൽമദനിയുടെ പകരക്കാരിയായാണ് അബീറിെൻറ നിയമനം. 

2017ൽ അൽഉല റോയൽ കമീഷനിൽ ചേർന്ന അബീർ അൽ അഖ്ൽ നിലവിൽ സ്‌പെഷ്യൽ ഇനിഷ്യേറ്റീവ്‌സ് ആൻറ് പാർട്‌ണർഷിപ്പ് സെക്ടർ മേധാവിയായിരുന്നു. കമീഷനിൽ സ്ട്രാറ്റജിക് ഡെലിവറി ഡിപ്പാർട്ട്‌മെൻറ് മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. കിങ് സഉൗദ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ അവർ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് നേതൃത്വ വികസന കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. തുടർന്ന് നിരവധി നേതൃപദവികൾ വഹിച്ചുവരുകയാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...


click me!