പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തി; ഐസ്‌ലാൻഡ് വെജിറ്റബിൾ ലസാഗ്ന കഴിക്കരുതെന്ന് മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ

ഈ ഉൽപ്പന്നത്തിൽ പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നൽകിയത്. 

kuwait authority urges consumers to not use iceland vegetable lasagna

കുവൈത്ത് സിറ്റി: ഐസ്‌ലാൻഡ് വെജിറ്റബിൾ ലസാഗ്ന കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകി കുവൈത്തിലെ ഭക്ഷ്യ-പോഷകാഹാരത്തിനായുള്ള പൊതു അതോറിറ്റി. അവ കൈവശമുണ്ടെങ്കിൽ ഉൽപ്പന്നം നശിപ്പിക്കണമെന്നും അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. 

ഉൽപ്പന്നത്തിൽ പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയതെന്നും ഇത് മലിനീകരണ സാധ്യത ഉണ്ടാക്കുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി. 400 ഗ്രാം തൂക്കമുള്ള,  2026 ജൂലൈ 23, 2026 ജൂലൈ 30 എന്നീ എക്സ്പയറി ഡേറ്റുള്ള ഉൽപ്പന്നത്തിനെതിരെയാണ് മുന്നറിയിപ്പ്. മുൻകരുതൽ നടപടിയായി ഉൽപ്പന്നം വിപണിയിൽ നിന്ന് പിൻവലിക്കുകയാണ്. ഉപഭോക്താക്കൾ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Latest Videos

Read Also -  പരമ്പരാഗത അൽ- സാദു നെയ്ത്തിനുള്ള ഡബ്ല്യുസിസി-വേൾഡ് ക്രാഫ്റ്റ് സിറ്റിയായി അംഗീകരിക്കപ്പെട്ട് കുവൈത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!