മൃതദേഹം നാട്ടിൽ അയക്കാൻ മജ്മഅ കെ.എം.സി.സിയുടെയും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു.
റിയാദ്: തമിഴ്നാട് കന്യാകുമാരി സ്വദേശി ജോൺ വിക്റ്റർ (49) റിയാദിൽ നിന്ന് 230 കിലോമീറ്ററകലെ മജ്മഅയിൽ മരിച്ചു. പിതാവ്: റെയിൽസൺ (പരേതൻ), മാതാവ്: തങ്കബായ് (പരേത), ഭാര്യ: സീത റാണി. മൃതദേഹം നാട്ടിൽ അയക്കാൻ മജ്മഅ കെ.എം.സി.സിയുടെയും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു.
Read Also - പ്രവാസികൾക്ക് വലിയ ആശ്വാസം; ആകാശം കീഴടക്കാൻ വരുന്നൂ, 'ആകാശ എയറി'ന്‍റെ പുതിയ സര്‍വീസ്, ജൂലൈ 15 മുതൽ തുടങ്ങും
ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: കോഴിക്കോട് കല്ലായി സ്വദേശി ജിദ്ദയിൽ നിര്യാതനായി. അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടിൽ ഷമീർ (57) ആണ് മരിച്ചത്. ജിദ്ദ ഹയ്യ സാമിറിലുള്ള ലോൺട്രിറിയിൽ ജീവനക്കാരനായിരുന്നു. അസുഖത്തെത്തുടർന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായായിരുന്നു മരണം.
ജിദ്ദ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് രക്ഷാധികാരി അഷ്റഫ് അൽ അറബിയുടെ ഭാര്യാ സഹോദരി ഭർത്താവാണ് മരിച്ച ഷമീർ. പിതാവ്: ആലിക്കോയ, മാതാവ് ഇമ്പിച്ചി പാത്തുമ്മാബി, ഭാര്യ: ആബിദ. മക്കൾ: ഷിറിൻ ഷർമിത, ഫർസ മിസ്ഹബ്. മരണാന്തര നിയമനടപടികൾക്കും മറ്റു സഹായത്തിനും കുടുംബത്തോടൊപ്പം ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകരും രംഗത്തുണ്ട്.