ചരിത്രത്തിലെ ഏറ്റവും വലുത്; 30,200 കോടി ദിർഹത്തിന്റെ ബജറ്റ് പ്രഖ്യാപിച്ച് ദുബൈ, 46 ശതമാനവും വമ്പൻ പദ്ധതികൾക്ക്

By Web TeamFirst Published Oct 30, 2024, 2:55 PM IST
Highlights

30,200 കോടി ദിർഹം വരവും  27,200 കോടി ദിർഹം ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ആരോഗ്യം, വിദ്യാഭ്യാസം, സ്വദേശികൾക്കുള്ള ഭവന പദ്ധതി, സാമൂഹ്യ ക്ഷേമ പദ്ധതികൾ എന്നിവയ്ക്കായി ബജറ്റിന്റെ 30 ശതമാനം ചെലവിടും

ദുബൈ: ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് പ്രഖ്യാപിച്ച് ദുബായ്. 30,200 കോടി ദിർഹത്തിന്റെ ബജറ്റ് ആണ് ഇത്തവണ പ്രഖ്യാപിച്ചത്.  3000 കോടി ദിർഹത്തിന്റെ മിച്ച ബജറ്റാണ് ദുബായിയുടേത്. വൻതോതിലുള്ള വളർച്ചയും വികസനവും, അതുവഴിയുള്ള വരുമാനവുമാണ് ഇത്തവണയും ദുബായിയുടെ ബജറ്റിൽ പ്രധാനം. റോഡുകളും പാലങ്ങളും നിർമ്മിക്കാനും ഡ്രൈനേജ് സംവിധാനം ശക്തിപ്പെടുത്താനും ആണ്  മുഖ്യ പരിഗണന. 

പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണം, ഊർജ്ജ മേഖല എന്നിവയും കൂടിച്ചേർന്ന് ബജറ്റിന്റെ 46 ശതമാനം തുകയും വരാനിരിക്കുന്ന വമ്പൻ  വികസനത്തിന് തന്നെ.  2025- 27ലേക്കുള്ള സാമ്പത്തിക വർഷത്തേയ്ക്കുള്ള ദുബായിയുടെ പൊതു ബജറ്റിന്റെ വിശദാംശങ്ങൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സമൂഹ മാധ്യങ്ങളിലൂടെ പങ്കുവച്ചത്.  

Latest Videos

30,200 കോടി ദിർഹം വരവും  27,200 കോടി ദിർഹം ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ആരോഗ്യം, വിദ്യാഭ്യാസം, സ്വദേശികൾക്കുള്ള ഭവന പദ്ധതി, സാമൂഹ്യ ക്ഷേമ പദ്ധതികൾ എന്നിവയ്ക്കായി ബജറ്റിന്റെ 30 ശതമാനം ചെലവിടും.  സാമ്പത്തികമായി സുസ്ഥിരത നേടുക. വേഗത്തിലുള്ള വളർച്ച ഇവയാണ് ലക്ഷ്യം. സർക്കാർ- സ്വകാര്യമേഖലാ പങ്കാളിത്തം ശക്തിപ്പെടുത്തും.

4000 കോടി ദിർഹത്തിന്റെ പദ്ധതികളാണ് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ദുബൈയിൽ വരുന്ന സാമ്പത്തിക വ‍ർഷം പൂർത്തിയാക്കുക. എമിറേറ്റിന്റെ വരുമാനത്തിൽ അടുത്തവർഷം വൻ വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. അടുത്ത ബജറ്റോടെ വരുമാനത്തിന്റെ 21 ശതമാനം പ്രവർത്തന മിച്ചം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!