ഈ വര്‍ഷം ഇതുവരെയായി രൂപയുടെ മൂല്യത്തില്‍ 8.6 ശതമാനം ഇടിവാണുണ്ടായത്. ഈ പ്രവണത തുടരുകയാണെങ്കില്‍ ഇന്ത്യന്‍ രൂപ വരുന്ന മാസങ്ങളില്‍ ഡോളറിനെതിരെ 80 കടക്കാനുള്ള സാധ്യത പോലും ചൂണ്ടിക്കാണിക്കുന്ന സാമ്പത്തിക വിദഗ്ദരുമുണ്ട്. അങ്ങനെയെങ്കില്‍ യുഎഇ ദിര്‍ത്തിന് 21.8 എന്ന നിലയിലാവും നിരക്ക്.
ദുബായ്: രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് ഉപയോഗപ്പെടുത്തുകയാണ് ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍. ചൊവ്വാഴ്ച ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ രൂപ 70.07 എന്ന നിലവാരത്തിലെത്തിയിരുന്നു. ഇതേസമയം തന്നെ യുഎഇ ദിര്‍ഹം 19.08ലാണ്. വിപണികളിൽ സ്വർണ വിലയിലും ഗണ്യമായ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്.
ഈ വര്‍ഷം ഇതുവരെയായി രൂപയുടെ മൂല്യത്തില്‍ 8.6 ശതമാനം ഇടിവാണുണ്ടായത്. ഈ പ്രവണത തുടരുകയാണെങ്കില്‍ ഇന്ത്യന്‍ രൂപ വരുന്ന മാസങ്ങളില്‍ ഡോളറിനെതിരെ 80 കടക്കാനുള്ള സാധ്യത പോലും ചൂണ്ടിക്കാണിക്കുന്ന സാമ്പത്തിക വിദഗ്ദരുമുണ്ട്. അങ്ങനെയെങ്കില്‍ യുഎഇ ദിര്‍ത്തിന് 21.8 എന്ന നിലയിലാവും നിരക്ക്. എന്തായാലും രൂപയുടെ കഷ്ടകാലം അവസാനിക്കാറായിട്ടില്ല എന്ന വിലയിരുത്തലിലാണ് സാമ്പത്തിക രംഗത്തെ വിദഗ്ദരെല്ലാം. രൂപ 71ന് മുകളിലേക്ക് എത്തുമെങ്കില്‍ പിന്നെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ 80ലേക്ക് കുപ്പൂകുത്തുമെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ പ്രവചിക്കുന്നു.
വിവിധ കറന്‍സികളുമായുള്ള ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്...
യു.എസ് ഡോളര്‍.................70.24
യൂറോ.......................................79.56
യു.എ.ഇ ദിര്‍ഹം......................19.12
സൗദി റിയാല്‍....................... 18.73
ഖത്തര്‍ റിയാല്‍...................... 19.29
ഒമാന്‍ റിയാല്‍.........................186.81
കുവൈറ്റ് ദിനാര്‍.......................231.20