ന്യൂമോണിയ ബാധിച്ച് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

By Web TeamFirst Published Dec 18, 2023, 10:20 PM IST
Highlights

അവിവാഹിതനായ ഇദ്ദേഹം റിയാദിലെ ഷവാഹിദ് ഇൻഡസ്ട്രിയൽ റോഡ്സ് കമ്പനിയിൽ നാല് വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്നു.

റിയാദ്: ന്യൂമോണിയ ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. യു.പി സ്വദേശിയാണ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചത്. റിയാദ് അൽ ഈമാൻ ആശുപത്രിയിൽ ലക്നൗ സ്വദേശി മുഹമ്മദ്‌ ലുക്മാൻ (30) ആണ് മരിച്ചത്.

അവിവാഹിതനായ ഇദ്ദേഹം റിയാദിലെ ഷവാഹിദ് ഇൻഡസ്ട്രിയൽ റോഡ്സ് കമ്പനിയിൽ നാല് വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്നു. പിതാവ്: ഫാറൂഖ്, മാതാവ്: റബിഅ ബീഗം. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കമ്പനിയിലെ ലുക്മാെൻറ സൃഹൃത്ത് രഞ്ജിത്ത് ബാബുവിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Latest Videos

Read Also -  27 കോടി രൂപ ബാധ്യത വരുത്തി മലയാളി മുങ്ങി; നാട്ടിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് വെല്ലുവിളിച്ചതായി സൗദി വ്യവസായി

വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: റിയാദിലെ വർക്ഷോപ്പിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി മാമൂട്ടിൽ സുകുമാരൻ സുദീപ് (55) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് എട്ടിൽ ദമ്മാം റോഡിലുള്ള ഫഹസ് ദൗരിയിലാണ് സുദീപ് ജോലി ചെയ്യുന്ന വർക്ക്ഷോപ്പ്. വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമുണ്ടായി പെട്ടെന്ന് മരണം സംഭവിച്ചു.

മൃതദേഹം സമീപത്തെ റഫ ആശുപത്രിയിലാണ്. ഉടൻ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കഴിഞ്ഞ 33 വർഷമായി റിയാദിൽ പ്രവാസിയാണ്. ഭാര്യ: ബിജി, മക്കൾ: സോനു, ശ്രുതി. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) വെൽഫെയർ വിഭാഗം സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!