10,000 റിയാല്‍ പ്രതിമാസ ശമ്പളത്തോടെ സ്ഥിര നിയമനം; ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് ഇന്ത്യന്‍ എംബസി

By Web TeamFirst Published May 24, 2023, 9:54 PM IST
Highlights

30നും 40നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. 2023 ഏപ്രില്‍ 30 അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രായപരിധി കണക്കാക്കുക.

ദോഹ: ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്‍തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനമാണ്. അറബിയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളതിനൊപ്പം ഇന്റര്‍പ്രട്ടേഷന്‍ അല്ലെങ്കില്‍ ട്രാന്‍സ്‍ലേഷനില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം കൂടിയാണ് അടിസ്ഥാന യോഗ്യത.

കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക്ക് ഓഫ് റഫറന്‍സ് പ്രകാരമുള്ള അംഗീകൃത പരീക്ഷയില്‍ ഇംഗ്ലീഷ്, അറബി ഭാഷകളില്‍ സി1, സി2 യോഗ്യതകള്‍ നേടിയ ആളായിരിക്കണം. ഇതിന്റെ മാര്‍ക്ക് ഷീറ്റുകള്‍ ബയോഡേറ്റയോടൊപ്പം സമര്‍പ്പിക്കണം. ഇന്റര്‍പ്രട്ടര്‍ അല്ലെങ്കില്‍ ട്രാന്‍സ്‍ലേറ്റര്‍ തസ്‍തികയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ഇത് തെളിയിക്കുന്ന രേഖകളും ബയോഡേറ്റയുടെ ഒപ്പം സമര്‍പ്പിക്കണം. ഇംഗീഷ് അറബി ഭാഷകളില്‍ നന്നായി സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കം. അറബിയില്‍ നിന്ന് ഇംഗീഷിലേക്കും തിരിച്ചും ഒരേ പോലെ വിവര്‍ത്തനം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം. 30നും 40നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. 2023 ഏപ്രില്‍ 30 അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രായപരിധി കണക്കാക്കുക.

Latest Videos

പ്രതിമാസം എല്ലാ അലവന്‍സുകളും ഉള്‍പ്പെടെ 10,000 ഖത്തരി റിയാലാണ് ശമ്പളം. സാധുതയുള്ള ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്ക് എംബസിയിലെ അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗം അറ്റാഷെയ്ക്ക് അപേക്ഷകള്‍‍ സമര്‍പ്പിക്കാം. ഇ-മെയില്‍ വിലാസം cr1.doha@mea.gov.in 

ജൂണ്‍ അഞ്ചാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി

Read also: ഗള്‍ഫിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ 2000 രുപാ നോട്ട് സ്വീകരിക്കുന്നില്ല; കുടങ്ങിയത് സന്ദര്‍ശകര്‍ ഉള്‍പ്പെടെ

click me!