ഐഎംസിസി ജിസിസി കമ്മിറ്റിയുടെ രക്ഷാധികാരി സത്താർ കുന്നിൽ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദിൽ തൊഴിലാളികൾക്ക് ഐഎംസിസി കുവൈത്ത് കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഐഎംസിസി ജിസിസി കമ്മിറ്റിയുടെ രക്ഷാധികാരിയും നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയുമായ സത്താർ കുന്നിൽ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു.
എആർ അബൂബക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുനവ്വർ മുഹമ്മദ് റമദാൻ സന്ദേശം നൽകി. മുനീർ കുണിയ, ശ്രീനിവാസൻ, സലിം പൊന്നാനി, കബീർ തളങ്കര, സിദ്ദിഖ് ശർഖി, അസീസ് തളങ്കര, സുരേന്ദ്രൻ മൂങ്ങോത്, പ്രശാന്ത് നാരായണൻ, പുഷ്പരാജൻ, അബ്ദു കടവത്, ഹാരിസ് മുട്ടുംതല, ഹസ്സൻ ബല്ല, ഫായിസ് ബേക്കൽ, റഹീം ആരിക്കാടി, സത്താർ കൊളവയൽ, അൻസാർ ഓർച്ച, കുതുബ്, നവാസ് പള്ളിക്കൽ, സിറാജ് പാലക്കി തുടങ്ങിയവർ സംസാരിച്ചു. മുനീർ തൃക്കരിപ്പൂർ നന്ദി പറഞ്ഞു.
read more: ഷാർജയിൽ പ്ലാസ്റ്റിക് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ആക്രി ഗോഡൗണിൽ തീപിടുത്തം, ആളപായമില്ല