വിസ മാറല്‍; സ്വകാര്യ ബസുകളില്‍ ഒമാനിലേക്ക് വരുന്നവര്‍ക്ക് നിയന്ത്രണം

By Web Team  |  First Published Oct 9, 2023, 9:15 PM IST

ഈ മാസം മുതല്‍ സ്വകാര്യ ബസുകളിലെത്തുന്നവരെ അതിര്‍ത്തി കടക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല.


മസ്‌കറ്റ്: യുഎഇയില്‍ നിന്ന് വിസ മാറാന്‍ ഒമാനിലേക്ക് ബസില്‍ വരുന്നവര്‍ക്ക് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം ഒന്നു മുതലാണ് നിയന്ത്രണം നിലവില്‍ വന്നതെന്നാണ് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നത്.

യുഎഇയില്‍ വിസ മാറുന്നത് രാജ്യം വിട്ട് പുറത്തേക്ക് പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ നിരവധി പേരാണ് ഒമാനിലേക്ക് വരുന്നത്. മസ്‌കറ്റിലും റൂവിയിലും ഉള്‍പ്പെടെ ഒന്നോ രണ്ടോ ദിവസം താമസിച്ച ശേഷമാണ് പലരും തിരിച്ച് യുഎഇയിലേക്ക് പോകുന്നത്. ഇത്തരക്കാര്‍ പലരും ബസിലായിരുന്നു ഒമാനിലേക്ക് വിസ മാറാന്‍ എത്തിയിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ സ്വകാര്യ ബസുകളിലെത്തുന്നവരെ അതിര്‍ത്തി കടക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല. അല്‍ഐനില്‍ നിന്ന് സര്‍വീസ് നടത്തുന്ന മുവാസലാത്ത് ബസില്‍ മസ്‌കറ്റില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണമില്ലെന്നാണ് അറിയുന്നത്. മുവാസലാത്ത് അല്‍ ഐനില്‍ നിന്ന് ദിവസേന ഒരു സര്‍വീസ് മാത്രമാണ് നടത്തുന്നത്. ഇത് അപര്യാപ്തമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. 

Latest Videos

undefined

Read Also -  ഭിക്ഷാടനത്തിന് റിക്രൂട്ട്മെൻറ്; ഭിന്നശേഷിക്കാരെയും കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് ഏജന്‍റുമാര്‍

മസ്കറ്റിൽ നിന്നും അബുദാബിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു

മസ്കറ്റ്: മസ്കറ്റിൽ നിന്നും അബുദാബിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു. മസ്കറ്റിൽ നിന്നും അല്‍ ഐന്‍ വഴിയാണ് ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയുടെ മുവാസലാത് ബസ് അബുദാബിയിൽ എത്തുക.

രാവിലെ ആറരക്ക് മുവാസലാത്തിന്റെ മസ്‌കറ്റിലെ അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം മൂന്നരക്ക് അബുദാബിയിൽ  എത്തിച്ചേരും. പതിനൊന്ന് ഒമാനി റിയാലാണ് മസ്കറ്റിൽ നിന്നും  അബുദാബിയിലേക്കുള്ള യാത്രാ നിരക്ക്. ഓരോ യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. മസ്കറ്റിൽ നിന്നും അബുദാബിയിൽ പോയി മടങ്ങി വരുന്നതിന് ഇരുപത്തിരണ്ട്  ഒമാനി റിയാൽ നൽകണം. അബൂദബിയിൽ നിന്ന് രാവിലെ പത്തരക്ക്  പുറപ്പെടുന്ന ബസ് രാത്രി എട്ടരയോട് കൂടി മസ്കറ്റിൽ എത്തിച്ചേരും.

അൽ-അസൈബ ബസ് സ്റ്റേഷൻ, മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, ബുർജ് അൽ-സഹ്‌വ ബസ് സ്റ്റേഷൻ, അൽ-ഖൗദ് പാലം, അൽ-മഅബില ബസ് സ്റ്റേഷൻ, അൽ-നസീം പാർക്ക് , അൽ-റുമൈസ്, ബർക പാലം, വാദി അൽ-ജിസ്സി, അൽ-ബുറൈമി, അൽ-ഐൻ സെൻട്രൽ സ്റ്റേഷൻ, എന്നീ  പ്രധാന ബസ്സ്  സ്റ്റോപ്പുകൾ കടന്നാണ് അബൂദബിയിൽ  എത്തുക. www.mwasalat.omൽ നേരിട്ട് ഓൺലൈൻ വഴി യാത്രക്കുള്ള  ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!