മാപ്പിളപ്പാട്ട് ഗാനശാഖയുടെ തലപ്പൊക്കമുണ്ടായിരുന്ന ഒരുതലമുറ പടിയിറങ്ങുമ്പോൾ അവരെ ഓർക്കുകയാണ് പ്രവാസ ലോകം.
ദുബൈ: പ്രവാസ ലോകത്തിന്റെ പ്രയാസങ്ങളും മരുഭൂമിയുടെ ചൂടും വിയർപ്പുമാറ്റിത്തണുപ്പിച്ച പ്രവാസികളുടെ പ്രിയപ്പെട്ട പാട്ടുകാരിൽ ഒരാൾ കൂടി വിടവാങ്ങിയിരിക്കുന്നു. ഗൾഫിലെ സ്റ്റേജ് ഷോകളിലൂടെ പ്രവാസികളുടെ മനസ്സിലേക്ക് പറന്നിറങ്ങിയ പീർ മുഹമ്മദിനും, എരഞ്ഞോളി മൂസയ്ക്കുമെല്ലാം പിന്നാലെ വിളയിൽ ഫസീല കൂടി.
മാപ്പിളപ്പാട്ട് ഗാനശാഖയുടെ തലപ്പൊക്കമുണ്ടായിരുന്ന ഒരുതലമുറ പടിയിറങ്ങുമ്പോൾ അവരെ ഓർക്കുകയാണ് പ്രവാസ ലോകം. സ്നേഹിക്കുന്നവരുടെ കണ്ണുകളിൽ നിന്നും കാതുകളിൽ നിന്നുമകന്ന് വിളയിൽ ഫസീല മടങ്ങിയിരിക്കുന്നു. മണലാരണ്യത്തിലെ വേദികളിലേക്ക് ഇനിയൊരു വരവില്ല.
പ്രാർത്ഥനയോളം പ്രിയപ്പെട്ടതായി പാട്ടിനെ മാറ്റിയ ഫസീലയ്ക്കൊപ്പം ചലിച്ചവരാണ് ഗൾഫിലെ മലയാളികൾ. അണച്ചു പിടിക്കാനും ദുഖമകറ്റാനും പ്രിയങ്ങൾ പങ്കുവെക്കാനും പാട്ടു മാത്രമുണ്ടായിരുന്ന കാലം മുതൽ ഒപ്പമുണ്ടായിരുന്നവരാണല്ലോ എരഞ്ഞോളി മൂസയും പീർ മുഹമ്മദും വിളയിൽ ഫസീലയുമെല്ലാം.
ഒരു തലമുറ തന്നെ പടിയിറങ്ങുന്ന വേദനകൾ പങ്കുവെയ്ക്കുമ്പോഴും, ഗ്രാമഫോണുകളുടെയും കാസറ്റുകളുടെയും സോഷ്യൽ മീഡിയയുടെ കാലങ്ങൾ കടന്ന് അവർ പാടിയ പാട്ടുകൾ കാലങ്ങളിൽ നിന്ന് കാലങ്ങളിലേക്കും മനസ്സുകളിലേക്കും യാത്ര തുടരുന്നു.
undefined
ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ
ദുബൈ: അടുത്ത ഏഴു വർഷത്തിനുള്ളിൽ ഉപയോഗിക്കുന്ന വെള്ളം നൂറു ശതമാനവും റീസൈക്കിൾ ചെയ്ത് പ്രയോജനപ്പെടുത്താൻ ദുബൈ. കടൽവെള്ളമുൾപ്പടെ ശുദ്ധീകരിക്കാനുള്ള ചെലവും ഊർജ്ജവും 30 ശതമാനം കുറയ്ക്കാനും ദുബൈ മുനിസിപ്പാലിറ്റി പദ്ധതി പ്രഖ്യാപിച്ചു. 2030ഓടെ ഈ ലക്ഷ്യങ്ങൾ നേടി വലിയ കുതിപ്പാണ് ദുബൈയുടെ ലക്ഷ്യം.
വെള്ളം ഫലപ്രദമായി വിനിയോഗിക്കുന്നതിൽ നിരവധി തവണ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച ദുബൈ ഇത്തവണ കൂടുതൽ വലിയ ലക്ഷ്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2030 ആകുമ്പഴേക്കും റീസൈക്കിൾ ചെയ്ത വെള്ളത്തിന്റെ ഉപയോഗം 100 ശതമാനമാക്കും എന്നാണ് പുതിയ പ്രഖ്യാപനം. തുള്ളി പോലും പാഴാക്കില്ലെന്ന് ചുരുക്കം. കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ വൈദ്യുതി ഇനത്തിലടക്കം വലിയ ചെലവാണ് ദുബൈക്ക് ഇപ്പോൾത്തന്നെ വരുന്നത്.