സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ദമ്പതികളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി

By Web Team  |  First Published Sep 29, 2023, 10:34 PM IST

ഓഗസ്റ്റ് 25ന് പുലര്‍ച്ചെ ആറു മണിക്കാണ് അപകടം ഉണ്ടായത്.


റിയാദ് സൗദി അറേബ്യയിലെ റിയാദില്‍ കഴിഞ്ഞ മാസം 25ന് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശികളായ യുവ ദമ്പതികളുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി. കുവൈത്തില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക്  സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാന്‍ ഗൗസ് (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച നസീമിലെ ഹയ്യുല്‍ സലാം മഖ്ബറയില്‍ ഖബറടക്കിയത്.

എക്‌സിറ്റ് 15ലെ അല്‍രാജ്ഹി പള്ളിയിലാണ് മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിച്ചത്. ഓഗസ്റ്റ് 25ന് പുലര്‍ച്ചെ ആറു മണിക്കാണ് അപകടം ഉണ്ടായത്. റിയാദ് നഗരത്തിന് കിഴക്ക് തുമാമയിലെ ഹഫ്‌ന-തുവൈഖ് റോഡില്‍ ഇവര്‍ സഞ്ചരിച്ച ഫോര്‍ഡ് കാറും സൗദി പൗരന്‍ ഓടിച്ച ട്രെയ്‌ലറും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. പൂര്‍ണമായും കത്തിയ കാറിനുള്ളില്‍ നാലുപേരും മരിച്ചു. കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു മൃതദേഹങ്ങള്‍. . മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമാ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. 

Latest Videos

Read Also -  ലോകത്തിലെ ആദ്യ സമ്പൂര്‍ണ റോബോട്ടിക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം; നേട്ടവുമായി സൗദി ആശുപത്രി

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

undefined

ഷാര്‍ജ: പ്രവാസി മലയാളി യുഎഇയിലെ ഷാര്‍ജയില്‍ മരിച്ചു. നാദാപുരം തൂണേരി സ്വദേശി കല്ലാട്ട് താഴക്കുനി മൂസ (58) ആണ് ഷാര്‍ജയില്‍ മരിച്ചത്. 

വ്യാഴാഴ്ച രാവിലെ ഷാര്‍ജ മൈസലൂണില്‍ താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു. ഭാര്യ: സറീന, മക്കള്‍: അഫ്‌നാന്‍, അദ്‌നാന്‍, ഫര്‍സീന. ഷാര്‍ജ കെഎംസിസിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...


 

click me!