ജർമ്മൻ പ്രസിഡൻറ് ഒമാനിൽ; മസ്‌കറ്റിലെ അൽ അലാം കൊട്ടാരത്തിൽ സ്വീകരണം

By Web TeamFirst Published Nov 28, 2023, 8:30 PM IST
Highlights

ജർമ്മൻ പ്രസിഡൻറിൻറെ വാഹനവ്യൂഹം അൽ ആലം കൊട്ടാരത്തിന്റെ സമീപത്ത് എത്തിയപ്പോൾ കൊട്ടാരത്തിന്റെ കവാടത്തിലേക്ക് കുതിരപ്പടയുടെ അകമ്പടിയോട് കൂടി ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറിനെ സ്വീകരിച്ചു.

മസ്കറ്റ്: ഒമാൻ സന്ദർശനത്തിനായി മസ്കറ്റിലെത്തിയ ജർമ്മൻ പ്രസിഡൻറ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഔദ്യോഗികമായി സ്വീകരിച്ചു. മസ്‌കറ്റിലെ അൽ അലാം രാജ കൊട്ടാരത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

ജർമ്മൻ പ്രസിഡൻറിൻറെ വാഹനവ്യൂഹം അൽ ആലം കൊട്ടാരത്തിന്റെ സമീപത്ത് എത്തിയപ്പോൾ കൊട്ടാരത്തിന്റെ കവാടത്തിലേക്ക് കുതിരപ്പടയുടെ അകമ്പടിയോട് കൂടി ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറിനെ സ്വീകരിച്ചു. തുടർന്ന് റോയൽ ഗാർഡ് ഓഫ് ഒമാൻ (ആർ‌.ജി‌.ഒ) ബാൻഡ് കാഹളങ്ങളുടെ അകമ്പടിയോടെ സ്വാഗത ഗാനം  ആലപിച്ചു. ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടറെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്  സ്വീകരിക്കുകയും ഇരുവരും പ്രധാന വേദിയിലെത്തിയശേഷം  ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ റോയൽ ഗാർഡ് ഓഫ് ഒമാൻ ആലപിക്കുകയും ചെയ്തു.

Latest Videos

തുടർന്ന് ജർമ്മൻ പ്രസിഡന്റിനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്ക് ഒമാൻ സുൽത്താൻ ഹസ്തദാനം നൽകി സ്വീകരിക്കുകയുണ്ടായി. സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്ന ഒമാനിലെ രാജകുടുംബാംഗങ്ങൾ, ഒമാൻ സ്റ്റേറ്റ് കൗൺസിൽ, ഒമാൻ ഷൂറ കൗൺസിൽ ചെയർമാൻമാർ, മന്ത്രിമാർ, സുൽത്താന്റെ ആംഡ് ഫോഴ്‌സ് (SAF),റോയൽ ഒമാൻ പോലീസ് (ROP)കമാൻഡർമാർ എന്നിവരുമായി  പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ ഹസ്തദാനം ചെയ്യുകയുണ്ടായി.

ജർമ്മനിയുടെ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. ടോബിയാസ് ലിൻഡ്‌നർ, ഒമാനിലെ ജർമ്മൻ  സ്ഥാനപതി ഡിർക്ക് ലോൽകെ, വിദേശനയ വിഭാഗം മേധാവി വുൾഫ്ഗാങ് സിൽബർമാൻ എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘവും ജർമ്മൻ  പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.

Read Also - യാത്രക്കാരുടെ ശ്രദ്ധക്ക്; ഇത്തരം ലഗേജുകള്‍ കൊണ്ടുപോകരുത്, മുന്നറിയിപ്പ് നല്‍കി വിമാനത്താവള അധികൃതര്‍

തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിൽ

മസ്കറ്റ് ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 25 പ്രവാസികൾ അറസ്റ്റിലായി. മസ്കറ്റ് ഗവർണറേറ്റിൽ തൊഴിൽ  മന്ത്രാലയം നടത്തിയ പരിശോധനയിലാണ്  25  പ്രവാസികൾ പിടിയിലായത്.

മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറയ്യാത്തിലെയും അമേറാത്തിലെയും വിലായത്തുകളിൽ പ്രവാസി തൊഴിലാളികൾ നടത്തുന്ന നിയമ രഹിത വിൽപ്പനകളെ ചെറുക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ വെൽഫെയർ ജനറൽ ഡയറക്ടറേറ്റ്  ഒരു പരിശോധന ക്യാംപെയിൻ നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കി. ക്യാംപെയിനിൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് 25 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും  തൊഴിൽ മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിൽ കൂട്ടിച്ചേർത്തു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

 


 

click me!