ഫുഡ് ഡെലിവറി ബോയിക്ക് അജ്ഞാതന്‍റെ വെടിയേറ്റു; ആരോഗ്യനില അതീവ ഗുരുതരം, അന്വേഷണം ആരംഭിച്ച് കുവൈത്ത് അധികൃതര്‍

By Web TeamFirst Published Jan 17, 2024, 12:43 PM IST
Highlights

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വെടിയേറ്റയാളുടെ മൊഴി എടുക്കും.

കുവൈത്ത് സിറ്റി: ഒരു റെസ്റ്റോറന്‍റിലെ ഫുഡ് ഡെലിവറി ബോയിയ്ക്ക് വെടിയേറ്റു. കുവൈത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ജഹ്റ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

സുബ്ബിയയില്‍ വെച്ചാണ് ഡെലിവറി ബോയിയ്ക്ക് അജ്ഞാതന്‍റെ ഷോ​ട്ട്ഗ​ണി​ൽ നിന്നുള്ള വെടിയേറ്റതെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. അല്‍ ജഹ്റ ഹോസ്പിറ്റല്‍ അധിക‍ൃതരാണ് ഏഷ്യക്കാരന് വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചത്. അല്‍ ജഹ്റ ഗവര്‍ണറേറ്റിലെ ഒരു റെസ്റ്റോറന്‍റിലെ ഫുഡ് ഡെലിവറി ബോയിയാണ് ഇയാളെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വെടിയേറ്റയാളുടെ മൊഴി എടുക്കും.

Latest Videos

Read Also- കിടപ്പാടം ജപ്തി ഭീഷണിയിൽ, ജോലി നിയമക്കുരുക്കിൽ, രോഗവും; ദുരിതപെയ്ത്തിൽ മലയാളിയെ ചേർത്തുപിടിച്ച് പ്രവാസി സമൂഹം

സ്കൂളിന്‍റെ മുകളില്‍ നിന്ന് താഴേക്ക് വീണ് വിദ്യാര്‍ത്ഥി മരിച്ചു; സംഭവത്തില്‍ ദുരൂഹത, അന്വേഷണം ആരംഭിച്ചു 

മക്ക: സൗദി അറേബ്യയില്‍ സ്കൂളിന്‍റെ മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മക്കയിലെ അല്‍ സബാനി ഡിസ്ട്രിക്ട് സ്കൂളിലാണ് സംഭവം ഉണ്ടായത്. 

കുട്ടി എങ്ങനെയാണ് താഴേക്ക് വീണതെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഒരു വിദ്യാര്‍ത്ഥി സ്കൂളിന്‍റെ റൂഫില്‍ കയറിയെന്നും താഴേക്ക് വീണെന്നുമുള്ള വിവരം അധികൃതര്‍ക്ക് ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് സംഘം സ്ഥലത്തെത്തി. എന്നാല്‍ വീഴ്ചയുടെ ആഘാതത്തില്‍ വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു. എപ്പോഴും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന സ്കൂളിന്‍റെ മുകള്‍ഭാഗത്ത് കുട്ടി എങ്ങനെ കയറിയെന്നും താഴേക്ക് വീണത് അബദ്ധത്തിലാണോ മനഃപ്പൂര്‍വ്വമാണോ എന്നിങ്ങനെയുള്ള കാര്യങ്ങളിലും ദുരൂഹത നിലനില്‍ക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!