കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

54 നിയമലംഘനങ്ങൾ ഭിന്നശേഷിയുള്ളവർക്കായി നീക്കിവെച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടതാണ്

Extensive safety inspection in Kuwait; 8,851 traffic violations found

കുവൈത്ത് സിറ്റി: രാജ്യ വ്യാപകമായി കര്‍ശന സുരക്ഷാ പരിശോധനകൾ നടത്തി അധികൃതര്‍. 8,851 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 54 നിയമലംഘനങ്ങൾ ഭിന്നശേഷിയുള്ളവർക്കായി നീക്കിവെച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടതാണ്. ഈ പ്രത്യേക നിയമലംഘനം ഗുരുതരമായി കണക്കാക്കുകയും പുതിയ നിയമപ്രകാരം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയാൽ 150 ദിനാർ പിഴ ചുമത്താവുന്നതാണ്. കേസ് കോടതിയിലെത്തിച്ചാൽ, ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവോ 600 മുതൽ 1,000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്നുള്ള ശിക്ഷയോ ലഭിക്കാം.

പരിശോധനകളില്‍ പിടികൂടിയ ഏഴ് പേരെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. ഈ വ്യക്തികൾ മയക്കുമരുന്ന് കൈവശം വെച്ചതിനോ അല്ലെങ്കിൽ മയക്കുമരുന്നിൻ്റെയോ മദ്യത്തിൻ്റെയോ സ്വാധീനത്തിൽ വാഹനമോടിച്ചതിനോ ആണ് പിടിക്കപ്പെട്ടത്. കൂടാതെ, വാണ്ടഡ് ലിസ്റ്റിലുള്ള 20 പേരെയും ഒളിച്ചോടിയതായി രജിസ്റ്റർ ചെയ്ത 21 വിദേശികളെയും തിരിച്ചറിയൽ രേഖകളില്ലാതെ കണ്ടെത്തിയ 17 പേരെയും കാലാവധി കഴിഞ്ഞ താമസ രേഖകളുള്ള 20 വിദേശികളെയും എമർജൻസി പോലീസ് അറസ്റ്റ് ചെയ്തു.

Latest Videos

read more: ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരിച്ചു

tags
vuukle one pixel image
click me!