ദില്ലി ഹൈക്കോടതി ജഡ്ജിയെ ജോലിയിൽ നിന്ന് മാറ്റിനിർത്തും; ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വെര്‍മ്മയ്ക്കെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി.  ജസ്റ്റിസ് വെര്‍മ്മയെ ജോലിയിൽ നിന്ന് മാറ്റി നിര്‍ത്താനും ഹൈക്കോടതി തീരുമാനിച്ചു.

allegations against delhi highcourt judge justice verma Supreme Court appoints internal investigation committee

ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വെര്‍മ്മയ്ക്കെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ഷീൽ നാഗു, പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ഹരിയാന ജസ്റ്റിസുമായ ജി.എസ്. സാന്ധവാലിയ, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവര്‍ അംഗങ്ങളായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. മലയാളിയായ ജഡ്ജി അനു ശിവരാമനും അന്വേഷണ സമിതി അംഗമാണ്. ആരോപണ വിധേയനായ ജസ്റ്റിസ് വെര്‍മ്മയെ ജോലിയിൽ നിന്ന് മാറ്റി നിര്‍ത്താനും ഹൈക്കോടതി തീരുമാനിച്ചു.

ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിലാണ് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വെര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ലഭിച്ച വിവരം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്നലെ ചേർന്ന സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് യോഗത്തെ ധരിപ്പിച്ചിരുന്നു.

Latest Videos

കണക്കിൽപ്പെടാത്ത പണം എങ്ങനെ വീട്ടിൽ വന്നു? ഹൈക്കോടതി ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് സുപ്രീം കോടതി

tags
vuukle one pixel image
click me!