‘ടൈം’ മാഗസിൻ തയ്യാറാക്കിയ പട്ടികയിലാണ് ലോകത്തിലെ മികച്ച സ്ഥലങ്ങളില്‍ ഷിബാറ റിസോർട്ടും ഉൾപ്പെട്ടത്.
റിയാദ്: ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങൾ എന്ന പട്ടികയിൽ റെഡ് സീ ഇൻറർനാഷനലിെൻറ ഉടമസ്ഥതയിലുള്ള ഷിബാറ റിസോർട്ടും. ‘ടൈം’ മാഗസിൻ തയ്യാറാക്കിയ പട്ടികയാണിത്. ഇത് ആഡംബരവും സുസ്ഥിരതയും ആകർഷകമായ പ്രകൃതി സൗന്ദര്യവും സമന്വയിപ്പിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ റിസോർട്ടിന്‍റെ സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നു. റിസോർട്ടിെൻറ അതിശയകരമായ ഭാവി രൂപകൽപ്പനയെ മാഗസിൻ പ്രശംസിച്ചു.
ചെങ്കടൽ ലക്ഷ്യസ്ഥാനത്ത് നിരവധി റിസോർട്ടുകൾ തുറന്നിട്ടുണ്ടെങ്കിലും 2025-ലെ ലോകത്തിലെ ഏറ്റവും മികച്ചവയുടെ പട്ടികയിൽ ഒരു പ്രത്യേക സ്ഥാനം നേടിക്കൊണ്ട് ഷിബാറ റിസോർട്ട് അതിെൻറ അതുല്യവും സൗന്ദര്യാത്മകവുമായ രൂപകൽപ്പന കൊണ്ട് വേറിട്ടുനിൽക്കുന്നുവെന്ന് ടൈം മാഗസിൻ പറഞ്ഞു. ‘ചെങ്കടൽ’ ലക്ഷ്യസ്ഥാനത്തെ റിസോർട്ടുകളിൽ ഒന്നാണ് ഷിബാറ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മുത്തുമാലയുടെ രൂപത്തിൽ നിർമിച്ച ഫ്ലോട്ടിങ് വില്ലകൾ ഉൾപ്പെടുന്ന നൂതനമായ വാസ്തുവിദ്യാ രൂപകൽപ്പനയാണ് ഇതിെൻറ സവിശേഷത.
Read Also - മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് ബോണസ്, 27.7 കോടി ദിർഹം അനുവദിച്ച് ദുബൈ ഭരണാധികാരി
തീരത്തു നിന്ന് 25 കിലോമീറ്റർ അകലെയാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. 30, 40 മിനിറ്റ് ക്രൂയിസ് വഴിയോ ചെങ്കടൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 30 മിനിറ്റ് വിമാനത്തിലോ സീപ്ലെയിൻ വഴിയോ എത്തിച്ചേരാം. 76 വില്ലകൾ, ഫ്ലോട്ടിങ് വില്ലകൾ, ഹെൽത്ത് ക്ലബുകൾ, ഡൈവിങ് സെൻറർ, റെസ്റ്റാറൻറുകൾ, വിനോദകേന്ദ്രം, സോളാർ എനർജി കേന്ദ്രം എന്നിവ ഉൾക്കൊള്ളുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം