പ്രവാസികൾ ശ്രദ്ധിക്കുക!  ലഗേജുമായുള്ള യാത്രകളിൽ പ്രത്യേകിച്ചും ജാഗ്രത പാലിക്കണം, ഇതാണ് കാരണം

By Web TeamFirst Published Feb 12, 2024, 8:35 AM IST
Highlights

സുഹൃത്തുക്കൾക്ക് വേണ്ടിയോ മറ്റോ കൊണ്ടു പോകുന്ന മരുന്നുകൾ പോലും ജാഗ്രതയില്ലെങ്കിൽ കുരുക്കിലാക്കും

സുഹൃത്തിനെ ചതിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ ലഗേജുമായുള്ള യാത്രകളിൽ പ്രവാസികൾ ജാഗ്രത പാലിക്കേണ്ട കൂടുതൽ ചർച്ചയാവുകയാണ്. സുഹൃത്തുക്കൾക്ക് വേണ്ടിയോ മറ്റോ കൊണ്ടു പോകുന്ന മരുന്നുകൾ പോലും ജാഗ്രതയില്ലെങ്കിൽ കുരുക്കിലാക്കും. ആവശ്യത്തിലധികം പൊതിഞ്ഞു വെച്ചിട്ടുള്ള കുപ്പി തുറന്നു നോക്കാൻ കാണിച്ച ജാഗ്രതയാണ് വലിയ കുരുക്കിൽ നിന്ന്  പ്രവാസിയായ ഫൈസലിനെ രക്ഷിച്ചത്. സമാനമാണ് ചില മരുന്നുകളുടെ കാര്യവും

1. യുഎഇയിൽ 268 ഇനം മരുന്നുകൾ നിരോധിത, നിയന്ത്രിത പട്ടികയിലാണ്. മിനിസ്ട്രി ഹെൽത്ത് ആൻഡ് പ്രിവൻഷൻ വെബ്സൈറ്റിൽ ഇവ കാണാം. ഈ പട്ടികയിലുള്ള മരുന്നുകൾ കൊണ്ടു വന്നാൽ നിയമക്കുരുക്കിലാകും. മറ്റു രാജ്യങ്ങൾക്കും സമാനമായ പട്ടികയുണ്ട്.

Latest Videos

2. ഉറക്കം, മയക്കം എന്നിവ ഉണ്ടാക്കുന്ന മരുന്നുകൾ, വേദനാ സംഹാരികൾ, മാനസിക രോഗ മരുന്നുകൾ എന്നിവയാണ്

പട്ടികയിൽ പ്രധാനമായും ഉള്ളത്. ചില ന്യൂറോപ്പതിക് മരുന്നുകളും ഈ ഗണത്തിൽ വരുന്നുണ്ട്.

4. ലേബലില്ലാത്ത മരുന്നുകൾ കൊണ്ടു വരരുത്.

5. ഒഴിച്ചുകൂടാനാകാത്ത മരുന്നുകൾ കൊണ്ടു വരുന്നുണ്ടെങ്കിൽ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പെർമിറ്റ് എടുക്കണം.

6. ജീവിതശൈലീ രോഗങ്ങൾക്ക് സ്ഥിരം കഴിക്കുന്ന മരുന്നുകളാണെങ്കിൽ 3 മാസത്തേക്ക് കൊണ്ടു വരാം.

മരുന്നിനൊപ്പം പ്രിസ്കിപ്ഷൻ, ഡോക്ടറുടെ സാക്ഷ്യപത്രം, മരുന്നു ബിൽ എന്നിവ നിർബന്ധമായും വേണം.

7. നമ്മൾ നിസാരമായി കാണുന്ന പാരസെറ്റാമോൾ, ചില കഫ് സിറപ്പ് എന്നിവയും കൊണ്ടു വരുമ്പോൾ ജാഗ്രത കാണിക്കണം. ഇൻസുലിൻ പോലെ ഒഴിച്ചുകൂടാനാവാത്ത മരുന്നുകൾ കൊണ്ടു വരുമ്പോഴും അത് പായ്ക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്.

മരുന്നുകൾ കൈയിൽ വെയ്ക്കുമ്പോൾ അതിന് കൃത്യമായൊരു രേഖയുണ്ടാവുക എന്നതാണ് പ്രധാനം. ഇത് യു.എ.ഇയുടെ കാര്യമാണ്. മറ്റു രാജ്യങ്ങൾക്കും ഇതുപോലെ വ്യത്യസ്തമായ നിയമങ്ങളുണ്ട്. കൃത്യമായ ജാഗ്രത വേണം.

 


 

click me!