ഒമ്പത് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല; രേഖകളെല്ലാം നഷ്ടപ്പെട്ട മലയാളിക്ക് തുണയായി സാമൂഹിക പ്രവര്‍ത്തകര്‍

By Web Team  |  First Published Sep 7, 2024, 1:36 PM IST

കെഎംസിസി പ്രവര്‍ത്തകര്‍ ഇടപെട്ടാണ് എക്‌സിറ്റ് പാസ് ഉള്‍പ്പടെ രേഖകള്‍ ശരിയാക്കി നല്‍കിയത്.


റിയാദ്: ദീര്‍ഘകാലമായി നാട്ടില്‍ പോകാനാകാതെ സൗദിയിലായിരുന്ന പ്രവാസിയെ നാട്ടിലെത്തിച്ച് സാമൂഹിക പ്രവര്‍ത്തകര്‍. കാസര്‍കോഡ് സ്വദേശി ഹനീഫയെയാണ് രേഖകള്‍ ശരിയാക്കി നാട്ടിലെത്തിച്ചത്. ഒമ്പത് വര്‍ഷമായി സൗദിയില്‍ തന്നെ തുടരുകയായിരുന്നു ഹനീഫ. ഇഖാമ ഉള്‍പ്പടെ രേഖകളെല്ലാം നഷ്ടപ്പെട്ട നിലയിലായിരുന്നു ഇദ്ദേഹം. കെഎംസിസി പ്രവര്‍ത്തകര്‍ ഇടപെട്ടാണ് എക്‌സിറ്റ് പാസ് ഉള്‍പ്പടെ രേഖകള്‍ ശരിയാക്കി നല്‍കിയത്.

Latest Videos

click me!