ഷാർജയില്‍ പ്രവാസി മുങ്ങിമരിച്ചു, മരണപ്പെട്ടത് 28കാരൻ, സഹപ്രവർത്തകർ കസ്റ്റഡിയിൽ

അൽ മദാം  ഏരിയയിലെ ഫാമിലുള്ള വാട്ടർ ടാങ്കിൽ വീണാണ് മരണപ്പെട്ടത് 

Expatriate drowns in Sharjah, 28-year-old dies, colleagues in custody

ഷാർജ: ഷാർജ എമിറേറ്റിലെ അൽ മദാമിൽ പ്രവാസി മുങ്ങിമരിച്ചു. ഏരിയയിലെ ഫാമിലുള്ള വാട്ടർ ടാങ്കിൽ വീണാണ് മരണപ്പെട്ടത്. 28കാരനായ ആഫ്രിക്കൻ ജീവനക്കാരനാണ് മരണപ്പെട്ടതെന്ന് ഷാർജ പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മരണപ്പെട്ടയാളുടെ കൂടെ ജോലിചെയ്യുന്ന ഒരാളാണ് മൃതദേഹം ആദ്യം കണ്ടെത്. ഉടൻതന്നെ ഇയാൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ തന്നെ ഷാർജ പോലീസും ഫോറൻസിക് ഉദ്യോ​ഗസ്ഥരും സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തുന്നതിന് സംഭവ സ്ഥലത്തുനിന്നും തെളിവുകളും വിരലടയാളങ്ങളും ശേഖരിച്ചു. കൂടാതെ മരിച്ചയാളുടെ സഹ പ്രവർത്തകരെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞത്. മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഷാർജ പോലീസ് ഫോറൻസിക് വിഭാ​ഗത്തിലേക്ക് മാറ്റി.    

Latest Videos

read more: ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

vuukle one pixel image
click me!