Health
കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ച നിറത്തിലുള്ള 7 ഭക്ഷണങ്ങൾ
മുന്തിരിയിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഹൈഡ്രോക്സി സിന്നമേറ്റ്സ് പോലുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. മുന്തിരി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
ബ്രോക്കോളി കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. കാരണം അതിൽ നാരുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.
അവാക്കാഡോയിൽ മോണോസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഇലക്കറികൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്.
കാബേജ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കാരണം അതിൽ നാരുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.