Web Desk | Published: Mar 26, 2025, 3:10 PM IST
മോനും മരുമകൾക്കും ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ഒരുക്കുകയാണ് ദേവയാനി . അവർ റെഡിയായി വന്നപ്പോഴേക്കും ലഞ്ച് ബോക്സ് നിറച്ച് അത് ദേവയാനി നയനയുടെ കയ്യിൽ കൊടുക്കുന്നു. ഭക്ഷണം മുഴുവനും കഴിക്കണമെന്ന് ഓർമിപ്പിച്ച് ദേവയാനി അവരെ യാത്രയാക്കുന്നു . അതോടൊപ്പം ആദർശ് കാണാതെ ഇന്ന് ഉച്ചക്ക് ഷോപ്പിങ്ങിന് പോണ്ട കാര്യം ദേവയാനി നയനയെ ഓർമിപ്പിക്കുകയും ചെയ്യുന്നു . എല്ലാം ഓക്കേ എന്ന് പറഞ്ഞ് നയന ദേവയാനിയ്ക്ക് സിഗ്നൽ കൊടുത്ത് ഓഫീസിലേയ്ക്ക് പോകുന്നു .
ഓഫീസിൽ എത്തിയ ശേഷം തന്നെ അമ്മ അതായത് കനക വിളിച്ചിരുന്നു എന്നും , അമ്മയോടൊപ്പം ഷോപ്പിങ്ങിന് പോയാൽ കൊള്ളാമെന്ന് ഉണ്ടെന്നും നയന ആദർശിനോട് പറഞ്ഞു . അങ്ങനെയെങ്കിൽ നീ പൊക്കോ എന്നും , കൂടെ ഈ സാലറി കൂടി വാങ്ങണമെന്നും ആദർശ് നയനയോട് പറഞ്ഞു . ശമ്പളമൊന്നും തനിയ്ക്ക് വേണ്ടെന്ന് നയന പറഞ്ഞെങ്കിലും ആദർശ് അത് സമ്മതിച്ചില്ല . അങ്ങനെ ആദ്യമായി കിട്ടിയ ശമ്പളം വാങ്ങി അവൾ ദേവയാനിയുടെ അടുത്തെത്തി . അമ്മായിയമ്മയും മരുമകളും കൂടി ആദ്യം പോയത് ഒരു ക്ഷേത്രത്തിലേയ്ക്ക് ആയിരുന്നു . പശ്ചാത്താപ പൂജ ചെയ്യാൻ ഏറ്റവും പ്രശസ്തി നേടിയ ക്ഷേത്രമായിരുന്നു അത് . തന്റെ മരുമകളെ കൂട്ടി വന്ന് പശ്ചാത്താപ പൂജ ചെയ്യാൻ ദേവയാനി ഇന്നലത്തെത്തന്നെ പ്ലാൻ ചെയ്തിരുന്നു .
അങ്ങനെ ദേവയാനി നയനയോടൊപ്പം അവിടെയെത്തി പൂജയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് . തിരുമേനി പറയുന്ന പ്രകാരം ഓരോന്ന് ഓരോന്നായി ദേവയാനി ചെയ്തവരികയാണ് . അപ്പോഴാണ് അപ്രതീക്ഷിതമായി നയനയുടെ 'അമ്മ കനക ക്ഷേത്രത്തിലേയ്ക്ക് എത്തിയത്. തന്റെ മകളെയും അമ്മായിയമ്മയെയും ഒന്നിച്ച് കണ്ട കനക ആകെ അമ്പരന്നു . ഇതെന്താണ് ഇവർ രണ്ടുപേരും ഇവിടെ ഒന്നിച്ച് എന്നും, ഇങ്ങനെ ഇവർ ഒന്നിച്ച് വരാൻ മാത്രം എന്താണ് അനന്തപുരിയിൽ സംഭവിച്ചതെന്നും കനകയ്ക്ക് പിടി കിട്ടിയില്ല . കാര്യമറിയാതെ അമ്പരന്ന് നിൽക്കുന്ന കനകയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത് .