സിസിടിവിയില്‍ കുടുങ്ങി; കാണാതായത് ഏഴ് ഐഫോൺ 13 പ്രോ മാക്‌സ് ഫോണുകള്‍, പ്രവാസി ജീവനക്കാരൻ മുങ്ങി, അന്വേഷണം

By Web TeamFirst Published Jan 13, 2024, 1:38 PM IST
Highlights

കമ്പനി അധികൃതർ പ്രതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്യുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയിൽ ഏഴ് ഐഫോൺ 13 പ്രോ മാക്‌സ് മൊബൈൽ ഫോണുകൾ മോഷണം പോയി. ഫോണുകള്‍ മോഷ്ടിച്ച കേസിൽ പ്രവാസിക്കായി അന്വേഷണം ആരംഭിച്ചു.  ജഹ്‌റയിലെ ഒരു സമുച്ചയത്തിൽ മൊബൈൽ ഫോൺ വിൽക്കുന്ന ഒരു കമ്പനിയുടെ ഡയറക്ടർ ആണ് പരാതി നല്‍കിയത്.  

2,000 കുവൈത്തി ദിനാർ വിലയുള്ള ഫോണുകളാണ് പ്രവാസി ജീവനക്കാരൻ മോഷ്ടിച്ചത്. കമ്പനി അധികൃതർ പ്രതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്യുകയായിരുന്നു. ജീവനക്കാരൻ ഫോണുകൾ മോഷ്ടിച്ചതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

Latest Videos

Read Also - വിശദമായ പരിശോധനയില്‍ കുടുങ്ങി; യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത് 45,000 ലഹരി ഗുളികകള്‍

പാര്‍സല്‍ തുറന്നപ്പോള്‍ കളര്‍ പെൻസിൽ; ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദമായ പരിശോധന, കണ്ടെത്തിയത് മാരക മയക്കുമരുന്ന്

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് പിടികൂടി. കാനഡയില്‍ നിന്ന് കളര്‍പേനയുടെ രൂപത്തില്‍ എത്തിച്ച വസ്തു വിശദമായി പരിശോധിച്ചപ്പോഴാണ് കൊക്കെയ്ന്‍ ആണെന്ന് കണ്ടെത്തിയത്. എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരാണ്  29 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തത്. 

എയര്‍ കാര്‍ഗോ കസ്റ്റംസ് ഡയറക്ടര്‍ മുത്തലാഖ് അല്‍ ഇനേസി, സൂപ്രണ്ട് ഫഹദ് അല്‍ തഫ്ലാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കളര്‍ പെന്‍സിലുകളുടെ പെട്ടിയില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടിയത്. പാര്‍സലിനുള്ളില്‍ നിന്ന് 29 ഗ്രാം കൊക്കെയ്നാണ് കണ്ടെത്തിയത്. രാജ്യത്തേക്ക് ഇവ ഇറക്കുമതി ചെയ്തയാളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. പിടികൂടിയ മയക്കുമരുന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!