കുത്തനെ ടേക്ക് ഓഫും ലാൻഡിങ്ങും; വരുന്നൂ, ‘ഇവിറ്റോൾ’ ഇലക്ട്രിക് ഹെലികോപ്റ്ററുകൾ

By Web TeamFirst Published Dec 3, 2023, 5:20 PM IST
Highlights

ഇലക്‌ട്രിക് വിമാനങ്ങൾക്കായുള്ള പ്രാദേശിക സംവിധാനത്തിെൻറ ഭാവി കെട്ടിപ്പടുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തെ വ്യോമയാന വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന് ഇത് വലിയ സംഭാവന ചെയ്യും.

റിയാദ്: കുത്തനെ ടേക്ക് ഓഫും ലാൻഡിങ്ങും നടത്താനാകുന്ന ‘ഇവിറ്റോൾ’ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹെലികോപ്റ്ററുകൾ 2026-ഓടെ റിയാദിലും ജിദ്ദയിലും പ്രവർത്തനസജ്ജമാകും. ഇതിനായി ദേശീയ വിമാന കമ്പനിയായ ഫ്ലൈനാസും ഈവ് എയർ മൊബിലിറ്റി കമ്പനിയും സഹകരണ കരാർ ഒപ്പിട്ടു. 

ഇലക്‌ട്രിക് വിമാനങ്ങൾക്കായുള്ള പ്രാദേശിക സംവിധാനത്തിെൻറ ഭാവി കെട്ടിപ്പടുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തെ വ്യോമയാന വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന് ഇത് വലിയ സംഭാവന ചെയ്യും. പ്രമുഖ കമ്പനി എന്ന നിലയിൽ ഈവ് എയർ മൊബിലിറ്റിയുമായുള്ള കരാർ പരിസ്ഥിതിയിലും സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും സുസ്ഥിരമായ സ്വാധീനം ചെലുത്തുന്ന സംരംഭങ്ങൾ സ്വീകരിക്കുന്നതിനുള്ള അദ്ദേഹത്തിെൻറ കമ്പനിയുടെ തന്ത്രവുമായി പൊരുത്തപ്പെടുന്നുവെന്ന് ഫ്ലൈനാസ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ബന്ദർ അൽമുഹന്ന പറഞ്ഞു. വാതക ഉദ്വമനം നിർവീര്യമാക്കാനുള്ള ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

Read Also -  283 പ്രവാസികളെ പിരിച്ചുവിട്ടു, നിലവില്‍ 242 പേര്‍; കണക്കുകൾ പുറത്ത്, കാരണമായത് രാജ്യത്തിൻറെ ഈ നയം

എണ്ണയുൽപാദനം വെട്ടിക്കുറയ്ക്കുന്ന നടപടി മാർച്ച് വരെ നീട്ടി സൗദി അറേബ്യ 

റിയാദ്: ലോകത്തെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി രാജ്യമായ സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 10 ലക്ഷം ബാരൽ വീതം വെട്ടികുറയ്ക്കുന്നത് 2024 വർഷം മാർച്ച് വരെ തുടരാൻ തീരുമാനിച്ചു. ഊർജ വില വർധിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ഈ വർഷം ജൂലൈയിൽ ആരംഭിച്ച വെട്ടികുറയ്ക്കൽ തീരുമാനം ഈ ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് അടുത്ത മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്.

വെട്ടിക്കുറച്ചതിന് ശേഷം പ്രതിദിന ആഭ്യന്തര ഉത്പാദനം 90 ലക്ഷം ബാരലായി കുറഞ്ഞിരുന്നു. ഇതേ നില മാർച്ച് വരെ തുടരാനാണ് തീരുമാനമെന്ന് ഊർജ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി അറിയിച്ചു. സൗദിയോടൊപ്പം നിരവധി ഒപക് പ്ലസ് രാജ്യങ്ങൾ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ സന്നദ്ധമായതോടെ 2024 മാർച്ച് വരെ പ്രതിദിനം കുറവ് വരുന്നത് 22 ലക്ഷം ബാരലാവും. റഷ്യ അഞ്ച് ലക്ഷവും ഇറാഖ് 2.23 ലക്ഷവും യു.എ.ഇ 1.63 ലക്ഷവും കുവൈത്ത് 1.35 ലക്ഷവും കസാഖിസ്താൻ 82,000ഉം അൾജീരിയ 51,000ഉം ഒമാൻ 42,000ഉം ബാരൽ എണ്ണയാണ് കുറവ് വരുത്തുന്നത്. 2024 തുടക്കത്തിൽ ബ്രസീലും ഇൗ നിരയിലേക്ക് വരുമെന്ന് ഒപക് പ്ലസ് വൃത്തങ്ങൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം


click me!