പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലയില്‍ ഒരേ സമയം രണ്ട് ജോലി ചെയ്യാന്‍ അനുമതി

By Web TeamFirst Published Dec 1, 2023, 6:15 PM IST
Highlights

തൊഴിലാളിയുടെ തൊഴില്‍ കരാറും തൊഴില്‍ സ്ഥാപനത്തിന്റെ ബൈലോകളും പരിശോധിച്ച് അവര്‍ക്ക് രണ്ട് ജോലികള്‍ ചെയ്യുന്നത് വിലക്കുന്ന ഒരു വ്യവസ്ഥ ഇല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ജോലികള്‍ ചെയ്യാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അനുമതിയുണ്ടെന്ന് സൗദി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

തൊഴിലാളിയുടെ തൊഴില്‍ കരാറും തൊഴില്‍ സ്ഥാപനത്തിന്റെ ബൈലോകളും പരിശോധിച്ച് അവര്‍ക്ക് രണ്ട് ജോലികള്‍ ചെയ്യുന്നത് വിലക്കുന്ന ഒരു വ്യവസ്ഥ ഇല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. രണ്ട് ജോലികള്‍ സംയോജിപ്പിക്കുന്നതിന് തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കിയ നിലവിലെ കരാറില്‍ എതിര്‍പ്പ് ഉണ്ടായിരിക്കാന്‍ പാടില്ല. മാത്രമല്ല, സ്ഥാപനത്തിന്റെ ആഭ്യന്തര നിയമങ്ങളിലും ഇതിനെ എതിര്‍ക്കുന്ന വ്യവസ്ഥകൾ ഉണ്ടാവരുത്. അതേസമയം തൊഴില്‍ വിപണിയുടെ ആകര്‍ഷണീയതയും മത്സരക്ഷമതയും വര്‍ധിപ്പിക്കുന്നതിനും വിപണിയെ നിയന്ത്രിക്കാനും സമീപ വര്‍ഷങ്ങളില്‍ സൗദി അറേബ്യ ശ്രമങ്ങള്‍ നടത്തി വരികയാണ്. 

Latest Videos

Read Also -  മൂന്നു മാസം മുമ്പ് നാട്ടിലെത്തി, തിരികെ പോകാനിരിക്കെ ബ്ലഡ് ക്യാൻസർ; പ്രവാസലോകത്തേക്ക് മടങ്ങാൻ ഇനി സൗമ്യയില്ല

സ്വകാര്യസ്ഥാപനങ്ങളിലെ സ്വദേശിവത്കരണം 98 ശതമാനമായി, വ്യക്തമാക്കി മന്ത്രി

റിയാദ്: സ്വകാര്യസ്ഥാപനങ്ങളിലെ സ്വദേശിവത്കരം 98 ശതമാനമായെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽറാജ്ഹി പറഞ്ഞു. റിയാദിൽ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ കൾച്ചറൽ കമ്യൂണിക്കേഷനുമായി സഹകരിച്ച് മന്ത്രാലയം ‘സർക്കാർ നിയമ നിർമാണവും നയങ്ങളും - ദർശനങ്ങളും അഭിലാഷങ്ങളും’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച 13-ാമത് സോഷ്യൽ ഡയലോഗ് ഫോറത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അവസരങ്ങളിൽ നിക്ഷേപിക്കുകയും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടതിെൻറ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. ‘വിഷൻ 2030’ അനുസരിച്ച് തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഊർജ്ജസ്വലവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനും ദേശീയ സമ്പദ്‌ വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വിശിഷ്ടമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉതകുന്ന തീരുമാനങ്ങൾ എടുക്കണം. 

തൊഴിൽ വിപണിയുടെ കാര്യക്ഷമതയും ആകർഷണീയതയും ഉയർത്താനും നയങ്ങളും നിയമനിർമാണങ്ങളും വികസിപ്പിക്കാനും ഈ മേഖലയുടെ ഭാവി ദിശകൾ ചാർട്ട് ചെയ്യാനും ഏഴ് സംരംഭങ്ങൾ ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. തൊഴിൽ വിപണിയുടെ തന്ത്രപരമായ സംരംഭങ്ങളും കൈവരിച്ച നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. 

അന്താരാഷ്ട തൊഴിൽ സംഘടനയുടെ കണക്കനുസരിച്ച് 4.9 ശതമാനം വളർച്ച നിരക്കോടെ 2022 ലെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയുടെ വളർച്ച നിരക്കിൽ ജി-20 രാജ്യങ്ങളിൽ ഒന്നാം സ്ഥാനം രാജ്യം നേടിയിയിട്ടുണ്ട്. ഡെവലപ്പർ നിതാഖാത്ത് പ്രോഗ്രാമിലൂടെ കഴിഞ്ഞ 12 മാസത്തിനിടെ 1,67,000 സ്വദേശികൾ സ്വകാര്യമേഖലയിൽ തൊഴിൽ നേടി. പദ്ധതിയിലൂടെ ജോലി ലഭിച്ച സൗദികളുടെ എണ്ണം 480,000 ആയി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 


 
click me!