'വെയര്‍ഹൗസ് കാലിയാക്കൽ, മറന്നുവച്ച ബാഗേജുകൾ തുച്ഛ വിലയിൽ', ഇത് വൻ അവസരമെന്ന് കരുതിയോ? മുട്ടൻ പണിയാണ്

By Web TeamFirst Published Feb 9, 2024, 1:58 PM IST
Highlights

താല്‍പ്പര്യമുള്ളവര്‍ പോസ്റ്റിനൊപ്പം നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ദുബൈ: യാത്രക്കാര്‍ മറന്നുവെച്ച ബാഗുകളില്‍ ഒരു വര്‍ഷത്തിലേറെയായി ആരും തേടിയെത്താത്തവ കുറഞ്ഞ വിലക്ക് വില്‍ക്കുന്നെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. ദുബൈ വിമാനത്താവളത്തിന്‍റെ പേരില്‍ വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയത്. താല്‍പ്പര്യമുള്ളവര്‍ പോസ്റ്റിനൊപ്പം നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ലഗേജുകള്‍ ഒന്നിച്ച് കൂട്ടി വെച്ച ചിത്രം ഒപ്പം നല്‍കിയാണ് വ്യാജ പരസ്യം. എട്ട് ദിര്‍ഹത്തിന് ഒരു ലഗേജ് സ്വന്തമാക്കാമെന്നാണ് പരസ്യത്തില്‍ പറയുന്നത്. എയര്‍പോര്‍ട്ട് വെയര്‍ഹൗസ് കാലിയാക്കുന്നതിന്‍റെ ഭാഗമായാണ് വില്‍പ്പനയെന്നും ഇവര്‍ പറയുന്നു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇതിനെതിരെ ദുബൈ വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഇത്തരത്തില്‍ വ്യാജ ലഗേജ് വില്‍പ്പന പരസ്യം ശ്രദ്ധയില്‍പ്പെട്ടെന്നും വ്യാജ പ്രൊഫൈലുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ സ്വീകരിക്കരുതെന്നും ദുബൈ വിമാനത്താവള അധികൃതര്‍ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി അറിയിച്ചു. 

Latest Videos

Read Also -  ഒപ്പം ജീവിക്കാൻ കൊതി, പക്ഷേ കാത്തിരുന്നത്..; ഭാര്യയും മക്കളുമെത്തി ദിവസങ്ങൾക്കകം തീരാവേദന, നൊമ്പരമായി കുറിപ്പ്

ജനുവരി 16നാണ് ലഗേജ് വില്‍പ്പനയുമായി ബന്ധപ്പെട്ട് പരസ്യവും ലിങ്കും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി മാത്രമാണ് വില്‍പ്പന നടത്തുന്നതെന്നും പരസ്യത്തില്‍ പറയുന്നു. രാജ്യത്താകെ ഡെലിവറി നല്‍കുമെന്നും 60 ദിവസത്തില്‍ റിട്ടേണ്‍ പോളിസി ഉണ്ടെന്നും പരസ്യത്തില്‍ ഇവര്‍ പറയുന്നു. നി​ര​വ​ധി പേ​ർ പോ​സ്റ്റി​ന്​ താ​ഴെ ക​മ​ന്‍റു​ക​ൾ ഇ​ട്ടി​ട്ടു​ണ്ട്. ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യും പ​ണം ത​ട്ടു​ക​യു​മാ​ണ്​ പോ​സ്റ്റി​ന്​ പിന്നിലെ ലക്ഷ്യമെന്നാണ് വിലയിരുത്തുന്നത്. 

ദു​ബൈ വിമാനത്താവളത്തില്‍ ല​ഗേ​ജ്​ ന​ഷ്ട​പ്പെ​ട്ടാ​ൽ, അ​വ വീ​ണ്ടെ​ടു​ക്കാ​ൻ നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ളു​ണ്ട്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 042245383 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചും അ​ല്ലെ​ങ്കി​ൽ പൊ​തു ന​മ്പ​റാ​യ 042245555 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചും ന​ഷ്ട​പ്പെ​ട്ട കാ​ര്യം അ​റി​യി​ക്കാം. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ 1, 3 ടെ​ർ​മി​ന​ലു​ക​ളി​ൽ ലോ​സ്റ്റ്​ ആ​ൻ​ഡ്​ ഫൗ​ണ്ട്​ ഓ​ഫി​സും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!