സൗദി അറേബ്യയിൽ ബുധനാഴ്ച വരെ സമ്പൂർണ നിരോധനാജ്ഞ; വ്യാപക നിരീക്ഷണം

By Web Team  |  First Published May 22, 2020, 11:23 PM IST

നിയമം പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്താൻ ജനവാസ കേന്ദ്രങ്ങളിലും ഇസ്തിറാഹകളിലും മറ്റ്​ പൊതുവിടങ്ങളിലും വ്യാപകമായ നിരീക്ഷണമുണ്ടായിരിക്കും. ഗ്രാമങ്ങളും ഉൾപ്രദേശങ്ങളും നിരീക്ഷണത്തിലുൾപ്പെടും. നിയമലംഘകർക്കെതിരെ ശക്തമായ ശിക്ഷാനടപടികളുണ്ടാകും. 


റിയാദ്​: പെരുന്നാൾ ദിനങ്ങളിലെ അവധി കണക്കിലെടുത്ത്​ ആളുകൾ പുറത്തിറങ്ങാതിരിക്കാനും കൂട്ടം കൂടാതിരിക്കാനും ഏർപ്പെടുത്തിയ സമ്പൂർണ കർഫ്യൂ വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ചിന് ആരംഭിച്ചു. ഈ മാസം 27 ബുധനാഴ്ച വരെ രാജ്യത്തുടനീളം സമ്പൂർണ നിരോധനാജ്ഞ ആയിരിക്കുമെന്ന്​ ആഭ്യന്തര മന്ത്രാലയ വക്താവ്​ കേണൽ ത്വലാൽ ശൽഹൂബ്​ അറിയിച്ചു. രാജ്യത്തെ എല്ലാ മൂക്കുമൂലകളും നിരോധനത്തിലുൾപ്പെടും. 

നിയമം പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്താൻ ജനവാസ കേന്ദ്രങ്ങളിലും ഇസ്തിറാഹകളിലും മറ്റ്​ പൊതുവിടങ്ങളിലും വ്യാപകമായ നിരീക്ഷണമുണ്ടായിരിക്കും. ഗ്രാമങ്ങളും ഉൾപ്രദേശങ്ങളും നിരീക്ഷണത്തിലുൾപ്പെടും. നിയമലംഘകർക്കെതിരെ ശക്തമായ ശിക്ഷാനടപടികളുണ്ടാകും. കോവിഡ്​ വ്യാപനം തടയുന്നതിന്​ നിശ്ചയിട്ടുള്ള ആരോഗ്യ സുരക്ഷ നിബന്ധനകളും മാർഗ നിർദേശങ്ങളും എല്ലാവരും കർശനമായും പാലിക്കണം. സമൂഹ അകലം പാലിക്കാനും കൂടിച്ചേരലുകൾ ഒഴിവാക്കാനുമുള്ള നിയമങ്ങൾ പാലിക്കുന്നതിൽ ആരും അലംഭാവം കാണിക്കരുതെന്നും മന്ത്രാലയ വക്താവ്​ ആവശ്യപ്പെട്ടു. 

Latest Videos

നേരത്തെ കർഫ്യുവിൽ നിന്ന്​ ഒഴിവാക്കപ്പെട്ട സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങൾക്ക്​ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിച്ച്​ പ്രവർത്തിക്കാൻ അനുമതിയുണ്ടാകും. റെസ്റ്റോറൻറുകൾക്ക്​ രാവിലെ ആറ്​ മുതൽ രാത്രി 10 വരെ പ്രവർത്തിക്കാം. എന്നാൽ റെസ്റ്റോറന്റിനകത്ത് വെച്ച്​ ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. പാർസലുകളും ഹോം ഡെലിവറി ആപ്ലിക്കേഷൻ വഴിയുള്ള ഭക്ഷണവിതരണവും മാത്രമേ അനുവദിക്കുകയുള്ളൂ. അഞ്ചോ, അതിൽ കൂടുതലോ ആളുകൾ ഒത്തുചേരൽ ശിക്ഷാർഹമാണ്​. അത്​ പൂർണമായും തടയും. സമൂഹ അകലപാലനം, കൂടിച്ചേരൽ ഒഴിവാക്കുക എന്നിവ​ സംബന്ധിച്ച്​ റമദാൻ 14ന്​ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം നിലനിൽക്കുകയാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

click me!