കാർ മീറ്റ് 2022; കാനഡയിൽ ഒരു മലയാളി കാർ പൂരം

By Web TeamFirst Published May 4, 2022, 4:04 PM IST
Highlights

ടൊറൻറോയുടെ സമീപത്തുള്ള വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ടിൽ ആണ് ഈ വാഹന മേള അരങ്ങേറിയത്. കനേഡിയൻ മലയാളികളുടെ ഉടമസ്ഥതയിൽ ഉള്ള റോള്‍സ് റോയിസ് ഗോസ്റ്റ്, ഫെരാരി 458 ഇറ്റാലിയ, ലംബോര്‍ഗിനി ഹുറാകാന്‍, മെര്‍സിഡസ് ജി വാഗണ്‍ തുടങ്ങി നിരവധി എക്സോടിക് കാറുകളും, വിൻറേജ് കാറുകൾ, ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയ്, ഡക്ടി ഡേ ഹൗള്‍,  ആര്‍ഡി 350 തുടങ്ങി പലവിധ മോട്ടോർസൈക്കിൾകളും, ഡമ്പ് ട്രക്ക് തുടങ്ങി 400ൽ പരം വാഹനങ്ങൾ അണിനിരന്ന ഈ വാഹനങ്ങളുടെ ഉത്സവം വലിയ ജനശ്രദ്ധ ആകർഷിച്ചു.

കാനഡ: കാനഡയിലെ മലയാളി പ്രതിഭകളുടെ സംഘടനയായ കനേഡിയൻ മീഡിയ ക്ലബ്ബും, ഇൻസ്റ്റാഗ്രാമിലൂടെ വാഹനലോകത്തെ വിശേഷങ്ങൾ മലയാളികൾക്ക് എത്തിച്ച് പ്രസിദ്ധി നേടിയ മല്ലുഗൂസും ചേർന്ന് ഒരുക്കിയ കാർ മീറ്റ് 2022 ഒരു വൻ വിജയമായി.

ടൊറൻറോയുടെ സമീപത്തുള്ള വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ടിൽ ആണ് ഈ വാഹന മേള അരങ്ങേറിയത്. കനേഡിയൻ മലയാളികളുടെ ഉടമസ്ഥതയിൽ ഉള്ള റോള്‍സ് റോയിസ് ഗോസ്റ്റ്, ഫെരാരി 458 ഇറ്റാലിയ, ലംബോര്‍ഗിനി ഹുറാകാന്‍, മെര്‍സിഡസ് ജി വാഗണ്‍ തുടങ്ങി നിരവധി എക്സോടിക് കാറുകളും, വിൻറേജ് കാറുകൾ, ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയ്, ഡക്ടി ഡേ ഹൗള്‍,  ആര്‍ഡി 350 തുടങ്ങി പലവിധ മോട്ടോർസൈക്കിൾകളും, ഡമ്പ് ട്രക്ക് തുടങ്ങി 400ൽ പരം വാഹനങ്ങൾ അണിനിരന്ന ഈ വാഹനങ്ങളുടെ ഉത്സവം വലിയ ജനശ്രദ്ധ ആകർഷിച്ചു.

Latest Videos

അതോടൊപ്പം തന്നെ മലയാളി റൈഡേഴ്സിൻ്റെ കൂട്ടായ്മയായ സിഎംഎംസി (Canadian Malayali Motorcycle Club) യുടെ 30-ഓളം ബൈക്കുകള്‍ അവരുടെ ശക്തമായ സാന്നിധ്യം തെളിയിച്ചു. ഓട്ടോമൊബൈൽ പ്രേമികളുടെ സംഘമായ എം സ്ക്വാഡ് അവരുടെ വ്യത്യസ്തമായ വരവിലൂടെ കാണികളെ ഹരം കൊള്ളിച്ചു.

കേരളീയൻ, മലയാളി, കൊച്ചി തുടങ്ങി പല തരത്തിലുള്ള കസ്റ്റം നമ്പർ പ്ലേറ്റ് വാഹനങ്ങൾ ആയിരുന്നു കാർ മീറ്റിൻ്റെ വേറൊരു പ്രത്യേകത. പുതുതായി വാഹനങ്ങൾ വാങ്ങാൻ താൽപര്യം ഉള്ളവർക്ക് വേണ്ടി മിത്സുബിഷി, കിയ, ടൊയോട്ട, ഫോർഡ്, ക്രൈസ്‌ലർ ഡീലറുകളുടെ സ്റ്റാളുകളും, യൂസ്ഡ് കാർ സ്റ്റോള്ളും ഓഫറുകളുമായി രംഗത്തെത്തി.

റിയൽറ്റർ സാംസൺ ആൻറണിയുടെയും, യോക് ഇമിഗ്രേഷൻ്റെയും, പംപ്കിൻ കാർട്ടിൻ്റെയും സ്പോൺസർഷിപ്പിൽ, കനേഡിയൻ മീഡിയ ക്ലബ്ബും, മല്ലുഗൂസും ഒരുക്കിയ കാർ മീറ്റ്, വാഹനപ്രിയർക്ക് ഒരു പൂരകാഴ്ചയായി മാറി.
 
click me!