5000 ദിർഹമാണ് ഏറ്റവും കുറഞ്ഞ പിഴ ലഭിക്കുന്നത്. 10,000 ദിർഹം പിഴയും ജയിൽ ശിക്ഷയും ലഭിക്കാനും സാധ്യതയുണ്ട്.
അബുദാബി: യുഎഇയിൽ അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡുകൾ മുറിച്ചു കടന്നാൽ 10,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. 5000 ദിർഹമാണ് ഇത്തരം നിയമ ലംഘനങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ പിഴ. ജയിൽ ശിക്ഷയും പിഴയും ഒരുമിച്ചോ ഏതെങ്കിലും ഒന്നു മാത്രമായോ ലഭിക്കാനും ഇടയുണ്ടെന്ന് അധികൃതർ വിശദീകരിച്ചു.
കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ചാകും ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനം. 80 കിലോ മീറ്ററോ അതിലധികമോ വേഗതയുള്ള റോഡുകൾ മുറിച്ചു കടക്കാൻ ശ്രമിക്കുന്നവർക്കാണ് ഉയർന്ന പിഴയും ശിക്ഷയും ലഭിക്കുക. ജയിൽ ശിക്ഷ ഏറ്റവും കുറഞ്ഞത് മൂന്നു മാസമായിരിക്കും അധികൃതർ വിശദീകരിച്ചു. അടുത്ത വർഷം മാർച്ച് 29 മുതൽ തീരുമാനം നടപ്പാക്കുമെന്നാണ് അറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം