സൗദി അറേബ്യയില്‍ വയോധികയെ യുവാവ് മുഖത്തടിച്ച സംഭവത്തില്‍ നടപടി

By Web TeamFirst Published Dec 25, 2023, 8:42 PM IST
Highlights

അല്‍ഖസീമില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന സംഘം പൊതുസ്ഥലത്ത് കലഹിക്കുന്നതും ഇതിനിടെ വൃദ്ധയുടെ മുഖത്ത് യുവാവ് അടിക്കുന്നതും അടിയേറ്റ് വൃദ്ധ കരയുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ വയോധികയെ മുഖത്തടിച്ച സംഭവത്തില്‍ നടപടിയുമായി പൊലീസ്. സംഭവം അന്വേഷിച്ച സുരക്ഷാ വകുപ്പുകള്‍ ഇതിലുള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും കുറ്റക്കാര്‍ക്കെതിരായ കേസുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. 

അല്‍ഖസീമില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന സംഘം പൊതുസ്ഥലത്ത് കലഹിക്കുന്നതും ഇതിനിടെ വൃദ്ധയുടെ മുഖത്ത് യുവാവ് അടിക്കുന്നതും അടിയേറ്റ് വൃദ്ധ കരയുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ യുവാവ് വൃദ്ധയെ അടിച്ചതിന്റെ കാരണം വ്യക്തമല്ല. 

Latest Videos

Read Also -  റിയാദ് വിമാനത്താവളത്തിൽ കാണാതായ രണ്ട് മലയാളികളെ കണ്ടെത്തി

പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ

റിയാദ്: സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേസിങ്, പ്രോജക്ട് മാനേജ്‌മെൻറ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചു. അന്ന് മുതൽ തീരുമാനം പ്രാബല്യത്തിലായെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

സെയിൽസുമായി ബന്ധപ്പെട്ട് തസ്തികകളിൽ സ്വദേശിവത്കരണം 15 ശതമാനം വർധിപ്പിക്കുന്നതാണ് പുതിയ നടപടി. സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് മാനേജർ, സെയിൽസ് സ്പെഷ്യലിസ്റ്റ്, ഹോൾസെയിൽ സെയിൽസ് മാനേജർ, ഐ.ടി ഉപകരണങ്ങളുടെ സെയിൽസ് സ്പെഷ്യലിസ്റ്റ്, സെയിൽസ് റപ്രസെേൻററ്റീവ് എന്നീ തൊഴിലുകളാണ് സ്വദേശിവത്കരണത്തിലുൾപ്പെടുന്നത്. സെയിൽസ് മേഖലയിൽ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള മുഴുവന സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാകും.

പ്രൊക്യുർമെൻറ് തസ്തികകളിൽ 50 ശതമാനമാണ് സ്വദേശിവത്കരണം. പർച്ചേസിങ് മാനേജർ, പർച്ചേസിങ് റപ്രസെേൻററ്റീവ്, കോൺട്രാക്ട് മാനേജർ, ടെൻഡർ സ്പെഷ്യലിസ്റ്റ്, പർച്ചേസിങ് സ്പെഷ്യലിസ്റ്റ് എന്നീ പ്രധാന ജോലികൾ സ്വദേശിവത്കരണത്തിലുൾപ്പെടും. മൂന്നോ അതിലധികമോ ജീവനക്കാർ പ്രൊക്യുർമെൻറ് തൊഴിലുകളിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് തീരുമാനം ബാധകമാകുക. പ്രോജക്ട് മാനേജ്‌മെൻറ് തൊഴിലുകൾ ആദ്യഘട്ടമെന്ന നിലയിൽ 35 ശതമാനമാണ് സ്വദേശിവത്കരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!