ലഹരിമരുന്നിനെതിരെ പോരാട്ടം കടുപ്പിച്ച് ഷാർജ; ഈ വര്‍ഷം പിടിയിലായത് 551 പേര്‍

By Web TeamFirst Published Dec 20, 2023, 2:58 PM IST
Highlights

10.4 കോടി ദിര്‍ഹത്തിലേറെ വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.

ഷാര്‍ജ: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ ഷാര്‍ജയില്‍ ഈ വര്‍ഷം പിടിയിലായത് 551 പേര്‍. മയക്കുമരുന്ന് കടത്തുകാരും വില്‍പ്പനക്കാരും ഉള്‍പ്പെടെയാണ് പിടിയിലായത്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ 30 വരെയുള്ള കണക്കാണിത്. ഷാര്‍ജ പൊലീസ് ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.

 1,051,000 കിലോഗ്രാം ഹാഷിഷ്, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, 70.8 ലക്ഷം കിലോ മറ്റ് ലഹരി വസ്തുക്കള്‍, ലഹരി ഗുളികകള്‍ എന്നിവ പരിശോധനകളില്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി പറഞ്ഞു. 10.4 കോടി ദിര്‍ഹത്തിലേറെ വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. സോഷ്യല്‍ മീഡിയ വഴി മയക്കുമരുന്ന് പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന 785 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 

Latest Videos

അതേസമയം സ​ാമൂ​ഹിക ​മാ​ധ്യ​മ​ങ്ങ​ളും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളും വ​ഴി മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്​ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്​ ഷാ​ർ​ജ പൊ​ലീ​സ്​ ആ​ന്‍റി നാ​ർ​കോ​ട്ടി​ക്സ്​ വി​ഭാ​ഗം വി​ഭാ​ഗം ‘ബ്ലാ​ക്ക്​ ബാ​ഗ്​​സ്​’, ‘ഡെ​ലി​വ​റി ക​മ്പ​നീ​സ്​’, ‘അ​ൺ​വീ​ലി​ങ്​ ദ ​ക​ർ​ട്ട​ൻ’ എ​ന്നി​ങ്ങ​നെ വി​വി​ധ ഓ​പ​റേ​ഷ​നു​ക​ൾ ഇ​ക്കാ​ല​യ​ള​വി​നി​ട​യി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാനുമായി.മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 8004654 എ​ന്ന ന​മ്പ​റി​ലോ ഷാ​ർ​ജ പൊ​ലീ​സ്​ ആ​പ്, വെ​ബ്​​സൈ​റ്റ്, ഇ-​മെ​യി​ൽ എ​ന്നി​വ വ​ഴി​യോ അ​റി​യി​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളോ​ട്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read Also -  സ്വദേശിവത്കരണം; സമയപരിധി ഈ മാസം അവസാനിക്കുമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ മരുഭൂമിയില്‍ വാഹനാപകടം; അഞ്ചുപേര്‍ക്ക് പരിക്ക്

ദുബൈ: യുഎഇയില്‍ അല്‍ റുവയ്യയില്‍ മരുഭൂമിയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അശ്രദ്ധമായി വാഹനമോടിച്ചതും സ്റ്റണ്ടും കാരണമാണ് അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. പരിക്കേറ്റവര്‍ 18നും 20നുമിടയില്‍ പ്രായമുള്ളവരാണ്. 

തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്കാണ് അപകടം സംബന്ധിച്ച് പൊലീസില്‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ ട്രാഫിക് പട്രോളിങ് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. 19കാരനായ എമിറാത്തി ഡ്രൈവറാണ് വാഹനമോടിച്ചത്. മരുഭൂമിയില്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെട്ടെന്ന് വണ്ടി തിരിച്ചതാണ് അപകടത്തിന് കാരണമായത്. ഇതോടെ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. സാഹസികമായ ഡ്രൈവിങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ട്രാഫിക് പൊലീസ് ഡയറക്ടര്‍ ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!