മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെയും നടപടികളെടുത്തു.
മസ്‌കറ്റ്: സുപ്രീം കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അനധികൃതമായി ഒത്തുചേര്‍ന്ന 136 പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍. പെരുന്നാള്‍ നമസ്‌കാരത്തിനും ആഘോഷത്തിനും ഒത്തുചേരരുതെന്ന് കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയായിരുന്നു അനധികൃത കൂടിച്ചേരല്‍. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഗാല വ്യവസായ മേഖലയില്‍ പെരുന്നാള്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നതിനായി ഒത്തുചേര്‍ന്ന 40 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. അല്‍ ഖൂദില്‍ കെട്ടിടത്തിന്‍റെ മുകളില്‍ ഒത്തുകൂടിയ 13 പേരെയാണ് പിടികൂടിയത്. ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്ന് 49 പേര്‍ പിടിയിലായി. കമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ ഉച്ച ഭക്ഷണത്തിനായി ഒത്തുചേര്‍ന്നതായിരുന്നു ഇവര്‍. മസ്‌കറ്റിലെ അല്‍ അന്‍സാബില്‍ ഞായറാഴ്ച വൈകുന്നരേം ക്രിക്കറ്റ് കളിക്കാനിറങ്ങിയ 34 പേരെയും പിടികൂടിയിട്ടുണ്ട്. ഇതിന് പുറമെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെയും നടപടികളെടുത്തു.
ഒമാനില്‍ ആഹാരവും മരുന്നുമില്ലാതെ ആയിരക്കണക്കിന് പ്രവാസികള്‍; കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം