ഫ്യൂവൽ ടാങ്കിൽ പങ്കാളി, എല്ലാം മറന്ന് പ്രണയം ആസ്വദിച്ച് ബൈക്കോടിച്ച് യുവാവ്; ഇരുവരെയും തപ്പിയിറങ്ങി പൊലീസ്

By Web Desk  |  First Published Jan 11, 2025, 5:56 PM IST

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കാൺപുർ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

couple romance in bike for reel viral video police investigation

കാൺപുർ: ഓടുന്ന ബൈക്കിൽ പ്രണയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് യുവാവിനും പങ്കാളിക്കുമെതിരെ അന്വേഷണം ആരംഭിച്ച്  കാൺപുർ പൊലീസ്. വൈറൽ വീഡിയോയിൽ യുവാവ് തന്‍റെ പങ്കാളിയെ ബൈക്കിന്‍റെ ഫ്യുവല്‍ ടാങ്കിൽ ഇരുത്തി ബൈക്ക് ഓടിച്ച് പോകുന്നത് കാണാം. ഇന്ധന ടാങ്കിൽ യുവാവിന് അഭിമുഖമായി ഇരുന്നാണ് പങ്കാളിയുടെ യാത്ര. 

നവാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കാൺപൂരിലെ ഗംഗാ ബാരേജ് ഏരിയയ്ക്ക് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ എപ്പോഴാണ് എടുത്തതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കാൺപുർ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

Latest Videos

കാൺപുരിലെ ആവാസ് വികാസ് പ്രദേശത്താണ് യുവാവ് താമസിക്കുന്നതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മുമ്പ് 10 തവണയെങ്കിലും പിഴ ഈടാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ വർഷം ജൂണിൽ, ഓടുന്ന ബൈക്കിൽ 'ടൈറ്റാനിക്' പോസ് ഇടാൻ ശ്രമിച്ചതിന് മറ്റൊരാൾക്കെതിരെ കേസെടുത്തിരുന്നു. ഇതിനുമുമ്പ് കാൺപൂരിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ബൈക്കിൽ അപകടകരമായ വീലി സ്റ്റണ്ട് നടത്തിയതിന് മറ്റൊരാൾക്ക് പിഴ ചുമത്തിയിരുന്നു. 5000 രൂപ പിഴയാണ് അന്ന് യുവാവിനെതിരെ ചുമത്തിയത്. 

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; 9-9-0-0-0, ഈ നമ്പർ സ്വപ്നത്തിൽ കണ്ടു; പിന്നെ നടന്നത് ആർക്കും വിശ്വസിക്കാനാവില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image