ബിഎസ്പി നേതാവ് മായാവതി പോത്തിനെപ്പോലെയാണെന്ന് ഉത്തർപ്രദേശ് എംപി സുരേന്ദ്രസിംഗ്. എത്ര കുളിപ്പിച്ച് വൃത്തിയാക്കിയാലും പോത്ത് ചെളിയിലേക്ക് തിരികെപ്പോകും. മാത്രമല്ല ഒന്നും പറഞ്ഞ് പഠിപ്പിക്കാനും പറ്റില്ല
ദില്ലി: ബി.എസ്.പി നേതാവ് മായവതിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്ങ്. പോത്തുകളെ നിങ്ങള്‍ക്ക് അനുസരിപ്പിക്കാനോ പഠിപ്പിക്കാനോ പറ്റില്ല. കുളിപ്പിച്ച് സുഗന്ധദ്രവ്യങ്ങള്‍ പൂശിയാലും അത് അഴുക്കിലായിരിക്കും പിന്നെയും കിടക്കുക. അതുപോലെയാണ് മായാവതിയുടെയും സ്വഭാവം. അവര്‍ അഴിമതിക്കാരിയും എല്ലാത്തിനും പണം വാങ്ങുന്ന വ്യക്തിയുമാണ്. സുരേന്ദ്ര സിങ്ങ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ നിന്നുള്ള എം.എല്‍.എ ആണ് സുരേന്ദ്ര സിങ്ങ്. ഇത്തരം അനേകം പരാമർശങ്ങളുമായി വിവാദം വിളിച്ചു വരുത്തിയ വ്യക്തി കൂടിയാണ് ഇയാൾ.
ബി.ജെ.പിയുടെ സംസ്‌കാരം പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാൽ പോത്തുകളോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നാണ് സുരേന്ദ്ര സിംഗിന്റെ അധിക്ഷേപം നിറഞ്ഞ വാക്കുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമന്റെ അവതാരമാണെന്നായിരുന്നു സിംഗിന്റെ കണ്ടെത്തൽ. യോഗി ആദിത്യനാഥിനെ ഹനുമാനോടാണ് ഉപമിച്ചത്. പത്ത് തലയുള്ള രാവണനെ പോലെയാണ് പ്രതിപക്ഷ ഐക്യം. രാഹുല്‍ ഗാന്ധിയാണ് മുഖ്യനേതാവ്. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ രാമനും ഹനുമാനും ചേർന്ന് രാവണനെ കൊല്ലും എന്നും സിംഗ് കൂട്ടിച്ചേർത്തു. ഹൈന്ദവർക്ക് അഞ്ചു കുട്ടികളെങ്കിലും വേണം, എന്നാൽ മാത്രമേ ഹിന്ദുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിക്കൂ എന്നും ഇന്നലെ സിംഗ് പറഞ്ഞിരുന്നു.
ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാത്തവർ പാകിസ്ഥാനികളാണ് എന്ന സുരേന്ദ്ര സിംഗിന്റെ പരാമർശം വൻവിവാദത്തിന് വഴി തെളിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരേക്കാൾ ഭേദം വേശ്യകളാണെന്നും നരേന്ദ്ര മോദി ശ്രീരാമന്റെ അവതാരമാണെന്നും ബലാത്സംഗത്തിന് കാരണം മൊബൈൽ ഫോണുകളാണെന്നും ഒക്കെയുള്ള വിവാദ പരാമർശങ്ങൾ സുരേന്ദ്രസിംഗിന്റേതായിട്ടുണ്ട്.