തന്റെ പേര് ഉപയോഗിച്ചുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ലൈസൻസ് നൽകി ആഗോളവിപണിയിൽ വൻ വിലയിൽ അവതരിപ്പിക്കുന്നത് ട്രംപിന്റെ ഒരു രീതിയാണ്
ന്യൂയോർക്ക്: അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലെ തന്റെ രണ്ടാമൂഴത്തിനുള്ള തയ്യാറെടുപ്പിലാണ്. ലോകത്തെ അറിയപ്പെടുന്ന കോടീശ്വരൻ കൂടിയായ ട്രംപ്, എല്ലാക്കാലത്തും തന്റെ പേരും വിപണിയിൽ ബ്രാൻഡ് ചെയ്യാറുണ്ട്. തന്‍റെ പേര് ഉപയോഗിച്ചുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ലൈസൻസ് നൽകി ആഗോളവിപണിയിൽ വൻ വിലയിൽ അവതരിപ്പിക്കുന്നത് ട്രംപിന്റെ ഒരു രീതിയാണ്. ട്രംപ് ഗിറ്റാർസ്, സ്റ്റീക്സ് , സ്നീകേർസ്, ഫോട്ടോ ബുക്ക്സ് അങ്ങനെ നിരവധി സംരംഭങ്ങളാണ് മുൻ അമേരിക്കൻ പ്രസിഡന്‍റിന് ഉള്ളത്. എന്നാൽ വീണ്ടുമൊരിക്കൽ കൂടി അമേരിക്കയിൽ അധികാരമുറപ്പിച്ചെങ്കിലും 'ട്രംപ് ബ്രാൻഡ്' വിപണിയിൽ തിരിച്ചടി നേരിടുകയാണ്.
അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇടത്തേക്ക് ചാഞ്ഞ് ഉറുഗ്വ, യമണ്ടു ഓർസി രാജ്യത്തെ നയിക്കും
undefined
ഈ വർഷം സെപ്തംബറിൽ വിപണിയിലെത്തിച്ച 'ട്രംപ് വാച്ചുകൾ' ചലനമില്ലാത്ത അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ലക്ഷം ഡോളറിന് (ഏകദേശം 84 ലക്ഷം ഇന്ത്യൻ രൂപ) വിപണിയിൽ അവതരിപ്പിച്ച 'ട്രംപ് വാച്ചുകൾ'ക്ക് ഒരു ഡിമാൻഡുമില്ലെന്നാണ് വ്യക്തമാകുന്നത്. കേവലം പത്തു ശതമാനം മാത്രം കച്ചവടമാണ് ട്രംപിന്റെ പേര് ലേബൽ ചെയ്തിട്ടുള്ള സ്വർണ - വജ്ര നിർമിത വാച്ചുകൾക്ക് നടന്നിട്ടുള്ളതെന്നാണ് വിപണി വിദഗ്ധർ ചൂണ്ടികാട്ടിയിട്ടുള്ളത്.
സ്വിസ് വാച്ചുകൾ എന്ന പേരിൽ വിൽക്കപ്പെടുന്ന ഇവ ശരിക്കും സ്വിറ്റ്സർലൻഡ് നിർമിത വാച്ചുകളാണോ എന്ന സംശയം പലരും പ്രകടിപ്പിക്കുന്നുമുണ്ട്. ടൂർബില്ലൺ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വാച്ചുകൾ പ്രവർത്തിപ്പിക്കുന്നതെന്നാണ് അവകാശവാദം. ഒരു വാച്ചിന് ഒരു ലക്ഷം ഡോളർ വരെ വിലവരുന്ന നിരവധി വാച്ചുകളാണ് വിപണിയിലെത്തിയിട്ടുള്ളത്. ഇത് വിപണിയിലെ വലിയ തിരിച്ചടിക്ക് പ്രധാന കാരണമാകുന്നതായും വിദഗ്ദർ ചൂണ്ടികാട്ടിയിട്ടുണ്ട്. വില കുറച്ചധികം കൂടുതലാണെന്നത് ഉപഭോക്താക്കളെ പിന്നോട്ടടിപ്പിക്കുകയാണെന്ന് സാരം. സ്വിറ്റ്സർലൻഡ്, ഏഷ്യ, യു എസ് എന്നീ സ്ഥലങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാച്ച് നിർമാണ കമ്പനിയായ മോൺട്രിചാർഡ് ആണ് 'ട്രംപ് വാച്ച്' നിർമ്മിക്കുന്നത്. പ്രസിഡന്‍റായി വീണ്ടും അധികാരമേറ്റ ശേഷം വിപണയിൽ ചിലപ്പോൾ 'ട്രംപ് ബ്രാൻഡി'ന് മൂല്യമേറിയിക്കുമെന്ന പ്രതീക്ഷയാണ് നിർമ്മാതാക്കൾക്കും വിപണനക്കാർക്കുമുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം