വനിതകളെ വിറകുവെട്ടികളും വെള്ളംകോരികളുമായി മാത്രം കാണുന്ന രീതിയിലേക്ക് കോണ്‍ഗ്രസ് മാറിയെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും. തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും കെപിസിസി യോഗത്തില്‍ അവസരമില്ലെന്നത് അംഗീകരിക്കാനാകില്ലെന്നും ഇരുവരും പറഞ്ഞു. നേതൃത്വത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് ഇരുവും നിര്‍വാഹക സമിതിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.