ലോകത്തെ ഞെട്ടിച്ച് കൊലപാതകം: ബഹുരാഷ്ട്ര കമ്പനി യുണൈറ്റഡ് ഹെൽത്ത്കെയ‍‍ർ സിഇഒ കൊല്ലപ്പെട്ടു; സംഭവം മാൻഹാട്ടനിൽ

By Web Team  |  First Published Dec 4, 2024, 9:12 PM IST

യുണൈറ്റഡ് ഹെൽത്ത്‌കെയർ സിഇഒ ബ്രയൻ തോംസണെ അമേരിക്കയിലെ മാൻഹാട്ടനിൽ വെടിവെച്ച് കൊലപ്പെടുത്തി


ന്യൂയോർക്ക്: അമേരിക്കയിലെ മിനസോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ഹെൽത്ത്‌കെയർ സിഇഒ ബ്രയൻ തോംസൺ കൊല്ലപ്പെട്ടു. 50 വയസായിരുന്നു. അമേരിക്കൻ സമയം ഇന്ന് രാവിലെ 6.45 ന് മൻഹാട്ടനിലാണ് കൊലപാതകം നടന്നത്. യുണൈറ്റഡ് ഹെൽത്ത് കെയറിന്റെ വാർഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്ക് പോവുകയായിരുന്ന ബ്രയൻ തോംസണെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 20 അടി ദൂരെ നിന്നാണ് അക്രമി വെടിയുതിർത്തത്. ഇയാൾ പിന്നീട് ഓടി രക്ഷപ്പെട്ടു. അക്രമിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

ലോകത്തെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത്കെയർ. സിഇഒയുടെ കൊലപാതകത്തിന് പിന്നാലെ ഇന്ന് നടക്കാനിരുന്ന നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കി. വെടിയേറ്റ ബ്രയാൻ തോംസണെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം. ബ്രയാൻ തോംസണെ കാത്തിരുന്ന അക്രമി ഹോട്ടലിന് മുന്നിൽ ഇദ്ദേഹം എത്തിയപ്പോൾ വെടിയുതിർക്കുകയായിരുന്നു എന്ന് റിപ്പോ‍ർട്ടുകൾ പറയുന്നു. 2021 ഏപ്രിലിലാണ് കമ്പനിയുടെ സിഇഒ ആയി ബ്രയാൻ തോംസൺ ചുമതലയേറ്റത്. 2004 മുതൽ അദ്ദേഹം കമ്പനിയുടെ ഭാഗമായിരുന്നു. 

click me!