സ്ഥിര നിക്ഷേപം സുരക്ഷിതമോ? നിക്ഷേപകർ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം

By Web Team  |  First Published Dec 4, 2024, 7:25 PM IST

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ അതിനു മുൻപ് ഈ അഞ്ച് കാര്യങ്ങൾ നിരബന്ധമായും ഓർത്തിരിക്കണം


ഫിക്സഡ് ഡെപ്പോസിറ്റ് അഥവാ സ്ഥിര നിക്ഷേപം നടത്താൻ പ്ലാനുണ്ടോ? വിപണിയിൽ അപകട സാദ്ധ്യതകൾ ഒന്നും തന്നെ ബാധിക്കാതെ സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ ഫിക്സഡ് ഡെപോസിറ്റിനെ കാണുന്നവരുണ്ട്. ബാങ്കുകൾ മികച്ച പലിശ നിരക്കാണ് സ്ഥിര നിക്ഷേപം നടത്തുന്നവർക്ക് വാഗ്ദാനം ചെയ്യുന്നതും. മുതിർന്ന പൗരന്മാരാണെങ്കിൽ കൂടുതൽ പലിശയും ലഭിക്കും. ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ അതിനു മുൻപ് ഈ അഞ്ച് കാര്യങ്ങൾ നിരബന്ധമായും ഓർത്തിരിക്കണം
 
കാലാവധി

ഫിക്സഡ് ടെന്പോസിറ്റിന്റെ ഏറ്റവും പ്രധാന കാര്യം അത് എത്ര വർഷത്തേക്ക് നികാഹിപ്പിക്കുന്നു എന്നത് തന്നെയാണ്. കലാവധി എത്ര എന്നത് പലിശ ഉൾപ്പടെയുള്ളതിനെ വലിയ രീതിയിൽ സ്വാധീനിക്കുണ്ട്. പൊതുവില്‍ ബാങ്കുകളിലെ എഫ്ഡി നിക്ഷേപിക്കുന്നതിന്റെ കാലാവധി 7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണുള്ളത്. കാലാവധി പൂര്‍ത്തിയാകും മുമ്പെ നിക്ഷേപം പിന്‍വലിച്ചാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ പിഴ ഈടാക്കാറുണ്ട്. അതിനാല്‍ കാലാവധി നിശ്ചയിച്ചുറപ്പിക്കാതെ എഫ്ഡി ആരംഭിക്കുകയും പൂര്‍ത്തിയാകും മുന്നെ പിന്‍വലിക്കുകയും ചെയ്താല്‍ ആകെ കിട്ടുന്ന പലിശ ആദായത്തിലും ഇടിവുണ്ടാകും. വിവിധ കാലാവധിയിലുള്ള എഫ്ഡി പദ്ധതികളായി തുക വിഭജിച്ച് നിക്ഷേപിക്കുന്നതും ഗുണകരമായ സമീപമനമാണ്.

Latest Videos

പലിശ

രാജ്യത്തെ പ്രമുഖ ബാങ്കുകൾ എല്ലാം തന്നെ മികച്ച പലിശയാണ് സ്ഥിര നിക്ഷേപത്തിന് നൽകുന്നത്, പ്രമുഖ ബാങ്കുകളുടെയെല്ല്മ് പലിശ നിരക്ക് താരതമ്യം ചെയ്തതിന് ശേഷം മാത്രം ഏത് ബാങ്കിൽ നിക്ഷേപിക്കണം എന്ന തീരുമാനിക്കുന്നതായിരിക്കും ഉചിതം. കാലാവധിയുടെ ദൈര്‍ഘ്യം അനുസരിച്ചും പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ മികച്ച ആദായം ലഭിക്കണമെങ്കില്‍ നിക്ഷേപിക്കുന്നതിന് മുന്നെ നിലവിലുള്ള പലിശ നിരക്കുകളെ സംബന്ധിച്ച് അന്വേഷിച്ച് ഉറപ്പുവരുത്തുക.

undefined

സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്)

സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനവും ആദായ നികുതിയുടെ പരിധിയില്‍ വരുന്നുണ്ട്. ഒരു സാമ്പത്തിക വര്‍ഷം 10,000 രൂപയിലധികം പലിശയായി വരുമാനം ഉണ്ടെങ്കിൽ നികുതി നല്‍കാന്‍ ബാധ്യതസ്തരനാണ്. സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഇനത്തില്‍ പിടിക്കുകയും ചെയ്യും. അതായത്, ആകെ ലഭിക്കുന്ന പലിശ വരുമാനം 10,000 രൂപ കവിഞ്ഞാല്‍ 10% ടിഡിഎസ് ഈടാക്കിയ ശേഷമുള്ള തുകയാകും നിക്ഷേപകന് ബാങ്ക് കൈമാറുകയെന്ന് സാരം. അതേസമയം നിക്ഷേപകന്റെ ആകെ വരുമാനം നികുതി വലയ്ക്കുള്ളില്‍ വരുന്നില്ലെങ്കില്‍ ബാങ്കിന് മുമ്പാകെ 15ജി/എച്ച് വകുപ്പ് പ്രകാരമുള്ള അപേക്ഷ നല്‍കിയാല്‍ പലിശയില്‍ നിന്നും ടിഡിഎസ് ഈടാക്കുകയില്ല.

പലിശ നല്‍കുന്ന ഇടവേള

എഫ്ഡി നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന പലിശ വരവുവെയ്ക്കുന്ന ഇടവേള സംബന്ധിച്ച ബാങ്കിന്റെ നയം, തുടക്കത്തില്‍ തന്നെ വിശദമായി പരിശോധിക്കണം. സ്ഥിര വരുമാനം ആവശ്യമുള്ളവര്‍ ഇക്കാര്യം നിര്‍ബന്ധമായും വിലയിരുത്തണം. നേരത്തെ ത്രൈമാസ കാലയളവിലോ വാര്‍ഷികാടിസ്ഥാനത്തിലോ ഒക്കെയായിരുന്നു പലിശ വിതരണം ചെയ്തിരുന്നത്. എന്നാല്‍ സമീപകാലത്തായി മാസം തോറും പലിശ വരുമാനം നല്‍കാനും ബാങ്കുകള്‍ തയ്യാറാകുന്നുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍

പൊതുവിഭാഗത്തില്‍ ഉള്ളവരേക്കാള്‍ വ്യത്യസ്തമായ നിരക്കിലാണ് മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് എഫ്ഡിയിന്മേല്‍ പലിശ നല്‍കുന്നത്. സാധാരണയായി പൊതുവിഭാഗം നിക്ഷേപകരേക്കാള്‍ 0.5% വരെ അധിക പലിശയാണ് മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്.
 

click me!