കല്യാൺ സിൽക്സിന്റെ കേരളത്തിലും ബാംഗ്ലൂരിലുമുള്ള ഷോറൂമുകളിൽ 3-in-1 കോംബോ ഓഫറിന്റെ പുതിയ എഡിഷന് തുടക്കമായി
ഇന്ത്യ കണ്ട ഏറ്റവും വലിയ കോംബോ ഉത്സവത്തിന് ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സ് വേദിയാകുന്നു. കല്യാൺ സിൽക്സിന്റെ കേരളത്തിലും ബാംഗ്ലൂരിലുമുള്ള ഷോറൂമുകളിൽ 3-in-1 കോംബോ ഓഫറിന്റെ പുതിയ എഡിഷന് തുടക്കമായി. ഈ ഫാഷൻ ഉത്സവത്തിലൂടെ കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്ക് നൽകുന്നത് ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള സുവർണ്ണാവസരമാണ്. ഫാഷൻ പ്രേമികൾക്ക് 2025-ലെ പുത്തൻ ശ്രേണികളാണ് കോംബോ ഓഫറിലൂടെ ലഭ്യമാകുന്നത്.
സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ തുടങ്ങി സമഗ്ര വിഭാഗങ്ങളിലും ഈ ഓഫറിന്റെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. വിഹാ പ്രിന്റഡ് സാരി, മിമോസ ഡിജിറ്റൽ സാരി, സയോൺ ഫ്ളോറൽ സിൽക്ക് സാരി, അഹാന കോട്ടൺ സാരി, ഉർവി സിൽക്ക് സാരി, ഇഷാനി സിൽക്ക് സാരി എന്നിവയിലെ ഒട്ടനവധി കളക്ഷനുകൾ കോംബോ ഓഫറിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. റിച്ച ചുരിദാർ സെറ്റ്, ഐക്കൺ ചുരിദാർ, വിഭാഷ ചുരിദാർ, ബർലിൻ ചുരിദാർ എന്നിവയിലെ കോംബോകളാണ് ചുരിദാറുകളിലെ ഹൈലൈറ്റ്. ലേഡീസ് കുർത്തി, ടീ-ഷർട്ട്, ബോട്ടംസ്, പലാസോ, ലഗ്ഗിങ്സ്, നൈറ്റി എന്നിവയുടെ വലിയ കളക്ഷനുകളും ലേഡീസ് വെയറിന്റെ ഭാഗമായ് എത്തുന്നുണ്ട്. ജീൻസ്, ട്രൗസേഴ്സ്, ജന്റ്സ് പോളോ ടീ-ഷർട്ട്, ഫോർമൽ ഷർട്ട്, കാഷ്വൽ ഷർട്ട്, ഷർട്ടിങ്ങ് ബിറ്റ്, സ്യൂട്ടിങ്ങ് ബിറ്റ്, ദോത്തി എന്നിവയാണ് മെൻസ് വെയർ സെക്ഷന്റെ സവിശേഷത. ബോയ്സ് ഷർട്ട്, ബോയ്സ് ജീൻസ്, ഗേൾസ് കോട്ടൺ ഫ്രോക്ക്, ഗേൾസ് പലാസോ, ന്യൂ ബോൺ സെറ്റ് എന്നിവയാൽ സമ്പന്നമാണ് കിഡ്സ് വെയർ കോംബോ.
“ഓരോ വർഷവും വർദ്ധിച്ചുവരുന്ന കോംബോ ഓഫറിന്റെ പ്രചാരം കണക്കിലെടുത്ത് അഞ്ച് ഇരട്ടി കളക്ഷനുകളാണ് ഇത്തവണ അണിനിരത്തിയിട്ടുള്ളത്. ഫാഷൻ ലോകത്തെ പുതിയ ചലനങ്ങൾ മുൻകൂട്ടി കണ്ട് സ്വന്തം തറികളിലും ഡിസൈൻ സലൂണുകളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലും രൂപകൽപന ചെയ്ത വസ്ത്രശ്രേണികളാണ് കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ ഈ ഓഫറിലൂടെ അവതരിപ്പിക്കപ്പെടുന്നത്. എല്ലാ വർഷത്തെപ്പോലെയും അവിശ്വസനീയമായ വിലക്കുറവിലാണ് വലിയ സെലക്ഷനുകൾ ഞങ്ങൾ വിപണിയിലെത്തിക്കുന്നത്. ടെക്സ്റ്റൈൽ റീട്ടെയിൽ രംഗത്ത് മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത അടിസ്ഥാന സൗകര്യങ്ങളും നൂനതന സാങ്കേതിക വിദ്യയുമാണ് വിസ്മയിപ്പിക്കുന്ന വിലക്കുറവ് ഉപഭോക്താക്കൾക്ക് കൈമാറുവാൻ ഞങ്ങളെ സഹായിക്കുന്നത്. ഇതിന് ഉപരി പ്രമുഖ മില്ലുകളുമായുള്ള വാണിജ്യ കരാറുകൾ ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ വസത്രശ്രേണികൾ ഒരുക്കുവാൻ ഞങ്ങൾക്ക് കരുത്തേകുന്നു,” കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ പറഞ്ഞു.
ഈ വർഷത്തെ കോംബോ ഓഫറിലൂടെ സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയിലെ ക്രിസ്മസ്, ന്യൂ ഇയർ കളക്ഷനുകളും കല്യാൺ സിൽക്സ് പരിചയപ്പെടുത്തുന്നുണ്ട്.
“ഗുണമേന്മയിലും രൂപകല്പനയിലും വിട്ട് വീഴ്ചകളൊന്നുമില്ലാതെ ഓരോ ഉപഭോക്താവിനും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരം വീണ്ടും ഒരുക്കാൻ സാധിച്ചതിൽ ഞങ്ങൾ കൃതാജ്ഞരാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവം മലയാളിക്ക് ഫാഷന്റെ ഉത്സവമായ് മാറുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്, ’’- പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.